പ്ലാസ്​റ്റിക് മാലിന്യം: ഒാഡിറ്റോറിയം ഉടമക്ക് പിഴ

ഓച്ചിറ: ചങ്ങന്‍കുളങ്ങരയിലെ ഓഡിറ്റോറിയത്തിൽ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം അലക്ഷ്യമായി കൂട്ടിയിടുകയും കത്തിക്കുകയും ചെയ്ത സംഭവത്തില്‍ സ്ഥാപന ഉടമക്കെതിരെ ഓച്ചിറ പഞ്ചായത്ത് 2000 രൂപ പിഴചുമത്തി. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുെന്നന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡൻറ് അയ്യാണിക്കല്‍ മജീദ്, സെക്രട്ടറി ജി. രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു നടപടിയെടുക്കുകയായിരുന്നു. കുറ്റം ആവര്‍ത്തിച്ചാല്‍ സ്ഥാപനത്തി​െൻറ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.