വെളിയം: പൂയപ്പള്ളി കുരിശുംമൂട്ടിൽ അഴുകിയ മത്സ്യം വിൽക്കുന്നതായി നാട്ടുകാരുടെ പരാതി. ലൈസൻസില്ലാതെയാണ് ഇവിടെ മൂന്ന് വർഷമായി മത്സ്യവിൽപന നടക്കുന്നത്. വെളിനല്ലൂർ, പൂയപ്പള്ളി പഞ്ചായത്തുകൾ ഇതിനെ ശക്തമായി എതിർെത്തങ്കിലും വ്യാപാരികൾ മാറാൻ തയാറായിട്ടില്ല. ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തുന്നതിനെതിരെ ആരോഗ്യവകുപ്പ് അധികൃതർ മൗനാനുവാദം നൽകുന്നെന്നാണ് ആരോപണം. കുരിശുംമൂട്ടിലെ അനധികൃത ചന്ത പ്രവർത്തിക്കുന്നതിനാൽ ഓയൂർ മാർക്കറ്റിലെ തിരക്ക് വലിയ രീതിയിൽ കുറഞ്ഞിരിക്കുകയാണ്. ഇതുമൂലം വെളിനല്ലൂർ പഞ്ചായത്തിന് ഒരു മാസം ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കുന്നുണ്ട്. കഴിഞ്ഞദിവസം വാളകം ചന്തയിൽനിന്ന് അഴുകിയ മത്സ്യം പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.