തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സി.എം.ഡി ടോമിൻ ജെ. തച്ചങ്കരിക്കെതിരായ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റംഗം ആനത്തലവട്ടം ആനന്ദെൻറ വിവാദപരാമർശങ്ങളെ തള്ളാതെയും എന്നാൽ സി.എം.ഡിയെ കൈവിടാതെയും മന്ത്രി എ.കെ. ശശീന്ദ്രൻ. തൊഴിലാളികൾ പെങ്കടുക്കുന്ന സമരമുഖത്ത് ആവേശത്തോടെ ശക്തമായ വാക്കുകൾ പ്രയോഗിക്കാറുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. അത് തൊഴിലാളി നേതാവിെൻറ വികാരപ്രകടനമായി കണ്ടാൽ മതി. തനിക്കും അത്തരത്തിൽ പ്രസംഗിക്കേണ്ടിവന്നിട്ടുണ്ട്. അത് കാര്യമാക്കേണ്ടതില്ല. അതേസമയം, സർക്കാർ നയങ്ങൾ മാത്രമാണ് തച്ചങ്കരി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തച്ചങ്കരിക്ക് തെൻറയും സർക്കാറിെൻറയും പൂർണപിന്തുണയുണ്ട്. പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കും. മന്ത്രി എന്ന നിലയിൽ തൊഴിലാളികളുടെയും മാനേജ്മെൻറിെൻറയും അഭിമാനം കേട്ടും മാനിച്ചും കൂട്ടിയോജിപ്പിച്ചും മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസം സംയുക്ത തൊഴിലാളി സമരപ്രഖ്യാപന കൺവെൻഷനിലാണ് ഉദ്ഘാടകനായ ആനത്തലവട്ടം ആനന്ദൻ തച്ചങ്കരിക്കെതിരെ വിവാദപരാമർശം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.