തിരുവനന്തപുരം: കേരള പൊലീസ് അസോസിയേഷന് പിന്നാലെ കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ (കെ.പി.ഒ.എ) ഭരണവും ഇടത് അനുകൂലികളായ ഒൗദ്യോഗികപക്ഷം നിലനിർത്തി. തെരഞ്ഞെടുപ്പ് ബുധനാഴ്ച പൂർത്തിയായപ്പോൾ മിക്ക ജില്ലകളിലും ഒൗദ്യോഗികപക്ഷത്തിന് മേൽക്കൈ. ചിലയിടങ്ങളിൽ മത്സരിക്കാൻ അവസരം ലഭിച്ചില്ലെന്നും എസ്.െഎ തസ്തികളിലുള്ളവരെ ഭാരവാഹികളാകാൻ പരിഗണിച്ചില്ലെന്നുമുള്ള പരാതികളും നിലവിലുണ്ട്. പലയിടങ്ങളിലും ഗ്രേഡ് എസ്.െഎമാരെയാണ് ഭാരവാഹികളാക്കിയതെന്ന ആക്ഷേപമുണ്ട്. നിലവിലെ സംസ്ഥാന ഭാരവാഹികളെല്ലാം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സംസ്ഥാന പ്രസിഡൻറ് ഡി.കെ. പൃഥ്വിരാജ് തിരുവനന്തപുരം സിറ്റി പൊലീസ് കൺട്രോൾ റൂമിൽനിന്നും ജനറൽ സെക്രട്ടറി സി.ആർ. ബിജു കൊച്ചി സിറ്റി പൊലീസ് കൺട്രോൾ റൂമിൽ നിന്നും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന ട്രഷറർ കെ.എസ്. ഔസേപ്പ് (ഇടുക്കി), വൈസ് പ്രസിഡൻറുമാരായ കെ.പി. ഭാസ്‌കരൻ (കോഴിക്കോട് റൂറൽ), കെ.ജി. പ്രകാശ്കുമാർ (കണ്ണൂർ), സംസ്ഥാന ജോയൻറ് സെക്രട്ടറിമാരായ ആർ. പ്രശാന്ത് (തിരുവനന്തപുരം സിറ്റി), പ്രേംജി കെ. നായർ (കോട്ടയം), ടി. ബാബു (കെ.എ.പി നാല് ) എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.