മോഹൻലാലിന് പിന്തുണയുമായി സാംസ്‌കാരിക കൂട്ടായ്മ

തിരുവനന്തപുരം: മോഹൻലാലിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് സാംസ്കാരിക കൂട്ടായ്‌മ. ഉണർവ് കലാസാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിലാണ് കൂട്ടായ്മ നടന്നത്. നിർമാതാവ് ജി. സുരേഷ്‌കുമാർ അധ്യക്ഷതവഹിച്ചു. മോഹൻലാലി​െൻറ നേർക്കുള്ള നീക്കങ്ങൾക്കെതിരെ കേരള മനഃസാക്ഷി ഉണരണം. ഇതിനായി ആഗസ്റ്റ് അഞ്ചിന് തിരുവനന്തപുരത്ത് 'ലാലിനൊപ്പം'എന്ന പേരിൽ ഐക്യദാർഢ്യം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. നിർമാതാക്കളായ കിരീടം ഉണ്ണി, സന്ദീപ്‌ സേനൻ, ഭാവചിത്ര ജയകുമാർ, എം.ബി. സനിൽകുമാർ, സംവിധായകരായ രാജസേനൻ, സുരേഷ് ഉണ്ണിത്താൻ, തിരുവനന്തപുരം ഫിലിം ഫ്രറ്റേണിറ്റി സെക്രട്ടറി ആർ. രവീന്ദ്രൻ നായർ, മോഹൻലാൽ ഫാൻസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വിമൽകുമാർ, അംഗം ഷിബു ശശി, ഉണർവ് കലാസാംസ്കാരികവേദി സംസ്ഥാന കൺവീനർ ഗോപൻ ചെന്നിത്തല, അനിൽ പ്ലാവോട്, റെജി തമ്പി തുടങ്ങിയവർ പങ്കെടുത്തു. സംഗമത്തി​െൻറ നടത്തിപ്പിനായി ജി. സുരേഷ്കുമാർ അധ്യക്ഷനായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.