കാവനാട്: . രാമൻകുളങ്ങര സംഗീത ജങ്ഷന് സമീപം ദേശീയപാതയുടെ വശത്താണ് പൈപ്പ് പൊട്ടിയത്. വെള്ളം സമീപത്തെ വീടുകളിലേക്ക് ഒഴുകിയിറങ്ങുകയാണ്. പൈപ്പ് അറ്റകുറ്റപ്പണി നടത്താൻ നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ട്രെയിനിൽ യാത്രക്കാരനെ ൈകയേറ്റംചെയ്ത യുവാവിനെ പൊലീസ് പിടികൂടി കൊല്ലം: കൊച്ചുവേളി-ബംഗളൂരു എക്‌സ്‌പ്രസിൽ യാത്രക്കാരനെ ൈകയേറ്റംചെയ്ത യുവാവിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുകല്ലുംമൂട് ബി.ബി നിവാസിൽ ജീവൻ ഫർദാൻ ഡിയോളാണ് (33) അറസ്റ്റിലായത്. ഇയാളുടെ അക്രമണത്തിൽ കണ്ണിനും മുഖത്തും പരിക്കേറ്റ സ്റ്റേഷനറി വകുപ്പ് ജീവനക്കാരൻ ആലപ്പുഴ ഓമനപ്പുഴ സ്വദേശി സെബാസ്റ്റ്യനെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് 5.45ന് ജനറൽ കമ്പാർട്ട്മെൻറിലായിരുന്നു സംഭവം. സെബാസ്റ്റ്യെൻറ ശരീരത്ത് ജീവൻ തുപ്പിയത് ചോദ്യംചെയ്തതിനാണ് മർദിച്ചതെന്ന് സെബാസ്റ്റ്യൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.