ഇരവിപുരം: മണ്ഡലത്തിലെ തീരസംരക്ഷണ പ്രവർത്തങ്ങൾക്ക് ഫിഷറീസ് വകുപ്പ് 12.5 കോടി രൂപ അനുവദിച്ചു. എം. നൗഷാദ് എം.എൽ.എയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്കാണ് ഇപ്പോൾ അനുമതിയായത്. കിഫ്ബിയിൽനിന്നാണ് തുക അനുവദിച്ചത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കൊല്ലം ബീച്ച് മുതൽ താന്നി വരെയുള്ള കടൽത്തീരം സംരക്ഷിക്കാനുള്ള വിശദമായ പദ്ധതി രേഖയാണ് എം.എൽ.എയുടെ അഭ്യർഥനപ്രകാരം നിർവഹണ ഏജൻസിയായ തീരദേശ വികസന കോർപറേഷൻ ഫിഷറീസ് വകുപ്പിന് സമർപ്പിച്ചത്. പുതിയ പുലിമുട്ടുകൾ നിർമിക്കുന്നതുൾപ്പെടെയുള്ള തീരസംരക്ഷണ പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞദിവസമാണ് പദ്ധതിക്ക് തത്വത്തിൽ അംഗീകാരംനൽകി ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങിയത്. ഇരവിപുരം തീരത്ത് പുതിയ പുലിമുട്ടുകൾ വേണമെന്നത് തീരവാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. എസ്റ്റിമേറ്റിന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുന്നമുറക്ക് നിർമാണപ്രവർത്തങ്ങൾ തുടങ്ങാനാകുമെന്നും എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.