ഇതര സംസ്​ഥാന തൊഴിലാളിയുടെ കൊല: മൂന്നാംപ്രതിയെ റിമാൻഡ്​ ചെയ്തു

അഞ്ചൽ: ഇതര സംസ്ഥാന തൊഴിലാളി മണിക് റോയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്ത തെന്മല കെ.ഐ.പി കോളനിയിൽ വിഷ്ണു(28)വിനെ കോടതി റിമാൻഡ് ചെയ്തു. കൂട്ടംചേർന്നുള്ള കൊലപാതകക്കുറ്റമാണ് ചുമത്തിയത്. സംഭവം നടക്കുമ്പോൾ സ്ഥലത്തെത്തിയ വിഷ്ണുവും മണിക് റോയിയെ മർദിച്ചിരുന്നത്രേ. കൂടുതൽ പ്രതികൾ ഉണ്ടാകാനാണ് സാധ്യത. ആശുപത്രിയിൽ മണിക് റോയി നാല് പേരാണ് തന്നെ മർദിച്ചതെന്ന് പൊലീസിന് മൊഴിനൽകിയിരുന്നു. കസ്റ്റഡിയിൽ വാങ്ങിയ ഒന്നും രണ്ടും പ്രതികളായ പനയഞ്ചേരി സ്വദേശി ശശിധരക്കുറുപ്പ്, തഴമേൽ സ്വദേശി ആസിഫ് എന്നിവരെ തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.