യുവാവിന് മർദനം, കാറി​െൻറ ഗ്ലാസ് തല്ലിത്തകർത്തു

ഓച്ചിറ: അഴീക്കൽ പൊഴിക്ക് സമീപം ചൂണ്ടയിടാനെത്തിയ യുവാവിന് മർദനമേറ്റു. ചവറ കൊറ്റംകുളങ്ങര വിഷ്ണുഭവനത്തിൽ വിഷ്ണുവി(27)നാണ് മർദനമേറ്റത്. കാറിലെത്തിയ ശ്രായിക്കാട് സ്വദേശികളായ രണ്ടുപേരാണ് ചൂണ്ട ഇടുന്നതിനിടയിൽ വിഷ്ണുവിനെ മർദിച്ചത്. ഇവർ കാറി​െൻറ ഗ്ലാസും തല്ലിത്തകർത്തു. ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. കൂടെ ഉണ്ടായിരുന്നവർ ഓടി എത്തിയപ്പോഴേക്കും അക്രമിസംഘം കാറിൽ രക്ഷപ്പെട്ടു. മദ്യലഹരിയിലായിരുന്നു അക്രമം. ഓച്ചിറ പൊലീസ് കേസടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.