എഴുത്തുകാര​െൻറ ഭാവനയുടെ ലോകം മതാധികാരികൾ നിർണയിക്കുന്നു -സുനിൽ പി. ഇളയിടം

രാമായണത്തി​െൻറ ബഹുത്വത്തെ ഹിന്ദുത്വവാദികൾ എതിർക്കുന്നു തിരുവനന്തപുരം: എഴുത്തുകാര​െൻറ ഭാവനയുടെ ലോകം മതാധികാരികൾ നിർണയിക്കുകയാണെന്ന് ഡോ. സുനിൽ പി. ഇളയിടം. ഗാന്ധിപാർക്കിൽ സംസ്കൃത സംഘം സംഘടിപ്പിച്ച 'രാമായണ ചിന്തകൾ' സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നോവലിലെ ഒരു കഥാപാത്രത്തി​െൻറ സംഭാഷണം നോവലിസ്റ്റി​െൻറ കാഴ്ചപ്പാടല്ല. അത് സാമൂഹികശാസ്ത്ര സംബന്ധിയായ പ്രസ്താവനയുമല്ല. ഇത്തരം ആശയത്തെ മനസ്സിലാക്കാനുള്ള ശേഷി മലയാളികൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു. രാമായണത്തെ രാഷ്ട്രീയസംഘാടനത്തിനുള്ള മറയായി ചിലർ ഉപയോഗിക്കുകയാണ്. രാമായണങ്ങൾ അനവധിയുണ്ടെന്ന് പറഞ്ഞത് ഡോ. എ.കെ. രാമാനുജനും 'രാമകഥ'യെഴുതിയ ഫാദർ കാമുൽബുൽക്കെയുമല്ല, മറിച്ച് എഴുത്തച്ഛനാണ്. അതേസമയം രാമായണത്തി​െൻറ ഈ ബഹുത്വത്തെയാണ് ഹിന്ദുത്വവാദികൾ എതിർക്കുന്നത്. കരുണയെ അനുകമ്പയുടെ വഴിയാക്കിയ രാമ പാരമ്പര്യം നമുക്കുണ്ട്. എന്നാൽ, സംഘ്പരിവാർ രാമനെ കലാപങ്ങളുടെ ബീജരൂപമാക്കി. കുമാരനാശാൻ 'ചിന്താവിഷ്ടയായ സീത'യിൽ രാമായണത്തിനുള്ളിൽ കയറിയാണ് വിമർശനം ഉന്നയിച്ചത്. രാമ​െൻറ പാരമ്പര്യത്തെയാണ് സീത ചോദ്യം ചെയ്തത്. രാമായണത്തിനുള്ളിൽനിന്ന് ജനാധിപത്യവത്കരണം സാധ്യമാണെന്നാണ് ആശാൻ തെളിയിച്ചത്. രാമരാജ്യ സങ്കൽപം ഉയർത്തിപ്പിച്ച ഗാന്ധി പാകിസ്താൻ- ഇന്ത്യ വിഭജനത്തെ എതിർക്കുകയും ജിന്നയെ പ്രധാനമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഹിംസയരുതെന്നാണ് ഗാന്ധി പറഞ്ഞത്. അതിനാലാണ് ഗാന്ധിെയ വെടിവെച്ചുകൊന്നതെന്നും സുനിൽ പറഞ്ഞു. മന്ത്രി കടകപള്ളി സുരേന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്തു. സമഭാവനയോടെ സഹജീവികൾക്ക് നന്മമാത്രം ചെയ്യുക എന്ന സന്ദേശമാണ് രാമായണം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. മതങ്ങളെ വർഗീയാലയങ്ങളിൽ കൊണ്ട് കെട്ടുന്നതിനെതിരായ പ്രവർത്തനമാണ് സംസ്കൃതസംഘം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡോ.ജെ. പ്രസാദ് അധ്യക്ഷതവഹിച്ചു. ഡോ.പി. സോമൻ, ആർ. ഗിരീഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.