റാഫേല്‍ ഇടപാട് ഏറ്റവുംവലിയ അഴിമതി -ചെന്നിത്തല

തിരുവനന്തപുരം: റാഫേല്‍ യുദ്ധ വിമാന ഇടപാടില്‍ ബി.ജെ.പി സർക്കാർ നടത്തിയത് കേട്ടുകേള്‍വിയില്ലാത്ത അഴിമതിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കരാര്‍തുകയും മറ്റു വിശദാംശങ്ങളും സി.എ.ജിയെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയെയും അറിയിക്കേണ്ടത് സർക്കാറി​െൻറ ഉത്തരവാദിത്വമാണ്. എന്നാല്‍ ബി.ജെ.പി സർക്കാർ ഇതില്‍നിന്ന് ഒളിച്ചോടുകയാണ്. യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുന്നതില്‍ സ്വയംപര്യാപ്തത നേടുക എന്ന യു.പി.എ സർക്കാറി​െൻറ നയം അട്ടിമറിക്കുകയായിരുന്നു ബി.ജെ.പി സർക്കാറെന്നും ചെന്നിത്തല പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.