ഫേസ്​ ബുക്ക് പ്രണയം: കാമുകനെത്തേടി അടിമാലി സ്വദേശിനി അഞ്ചലിലെത്തി

അഞ്ചൽ: ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട ഏരൂർ സ്വദേശിയായ കാമുകനെത്തേടി അടിമാലി സ്വദേശിനി അഞ്ചലിലെത്തി. യുവതി ഫേസ് ബുക്കും വാട്‌സ്ആപ്പും വഴി പരിയപ്പെട്ട നെട്ടയം സുലഭാ ഭവനിൽ സൂരജിനെ (25) അന്വേഷിച്ചാണ് കഴിഞ്ഞ ദിവസം രാത്രി അഞ്ചലിലെത്തിയത്. ഇരുവരും നേരിൽ കണ്ടിട്ടില്ലായിരുന്നു. തിങ്കളാഴ്ച രാത്രിയിലെ ചാറ്റിങ്ങിൽ നേരിൽ കാണാൻ വരണമെന്നും വിവാഹം കഴിക്കണമെന്നും യുവതി അറിയിച്ചിരുന്നു. എന്നാൽ, തന്നെ തിരക്കി വേരെണ്ടന്നായിരുന്നെത്ര യുവാവ് പറഞ്ഞത്. ചൊവ്വാഴ്ച രാത്രി 9.30 ഓടെ അഞ്ചലിലെത്തിയ യുവതി പിന്നീട് ഓട്ടോറിയിൽ കുളത്തൂപ്പുഴയിലെത്തി. കുളത്തൂപ്പുഴ പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം യുവതിയെ ഏരൂർ പൊലീസിന് കൈമാറി. പൊലീസ് യുവതിയുടെ ബന്ധുക്കളുമായി ബന്ധപ്പെട്ട് രക്ഷാകർത്താക്കളെ വിളിച്ചുവരുത്തി. കാമുകനെ നെട്ടയത്തുനിന്ന് പൊലീസ് ബുധനാഴ്ച പിടികൂടി സ്റ്റേഷനിലെത്തിച്ചു. അടിമാലിയിൽനിന്ന് യുവതിയുടെ രക്ഷാകർത്താക്കളെത്തിയ ശേഷം തുടർ നടപടികളുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. പരിപാടികൾ ഇന്ന് പള്ളിക്കലാറി​െൻറ തീരം: കേരള യൂത്ത് പ്രമോഷൻ കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ കണ്ടൽ ദിനാചരണം -രാവിലെ 8.00 ചാത്തന്നൂർ: പഞ്ചായത്തി​െൻറയും കുടുംബാരോഗ്യ കേന്ദ്രത്തി​െൻറയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ കൂട്ടായ്മയും മനുഷ്യമതിലും -വൈകീട്ട് -3.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.