ചട്ടുകം പഴുപ്പിച്ച്​ ഏഴു വയസ്സുകാരിയെ പൊള്ളിച്ച സംഭവം; പിതാവും രണ്ടാനമ്മയും റിമാൻഡിൽ

കരുനാഗപ്പള്ളി: രണ്ടാം ക്ലാസുകാരിയുടെ ശരീരഭാഗങ്ങളിൽ പൊള്ളലേൽപിച്ച സംഭവത്തിൽ അറസ്റ്റിലായ പിതാവിനെയും രണ്ടാനമ്മയെയും കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻറ് ചെയ്തു. കുട്ടിയുടെ പിതാവ് ശൂരനാട് തെക്ക് പതാരം കിടങ്ങയം ചെപ്പള്ളിൽ തെക്കതിൽ അനീഷ് (29), രണ്ടാനമ്മ ആര്യ (21) എന്നിവരെ കരുനാഗപ്പള്ളി പൊലീസ് ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ചയായി കുട്ടി സ്കൂളിൽ എത്തിയിരുന്നില്ല. ചൊവ്വാഴ്ച സ്കൂളിൽ എത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചപ്പോൾ ക്ലാസ് ടീച്ചർ കാര്യങ്ങൾ തിരക്കി. അപ്പോഴാണ് രണ്ടാനമ്മ പൊള്ളലേൽപിച്ച വിവരം കുട്ടി തുറന്നുപറഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.