കുണ്ടറ: തൊഴിലുറപ്പുകാർ തുറക്കുന്ന ഓടകളിലേക്ക് മരക്കൊമ്പും ചില്ലയും അലക്ഷ്യമായി വെട്ടിയിട്ട് ഓടമൂടുകയാണ് വൈദ്യുതി വകുപ്പ്. കൊല്ലം-തേനി ദേശീയപാതയോരങ്ങളിലുൾപ്പടെ ഇത് പതിവാണ്. കുണ്ടറ മിനി സിവിൽ സ്റ്റേഷന് മുന്നിൽ മഴക്ക് മുമ്പ് തുറന്ന ഓടയിലേക്ക് ടച്ചിങ് നീക്കുന്നതിെൻറ ഭാഗമായി വെട്ടിയ മരച്ചില്ലകൾ തള്ളിയതിനാൽ പ്രവേശനകവാടത്തിൽ വെള്ളക്കെട്ടും ചെളിക്കുണ്ടുമാക്കി. പൊലീസ് സ്റ്റേഷെൻറ മതിലിനോട് ചേർന്നുള്ള ഓട രണ്ടാഴ്ച മുമ്പാണ് തൊഴുലുറപ്പുകാർ വൃത്തിയാക്കിയത്. കഴിഞ്ഞദിവസമാണ് ഓടയിലേക്ക് വൈദ്യുതി ബോർഡ് ചുമതലപ്പെടുത്തിയവർ മരച്ചില്ലകൾ വെട്ടിയിട്ടത്. ഇതോടെ ഓട അടയുകയും ചെയ്തു. മഴ പെയ്താൽ മാലിന്യമുൾപ്പെടെ റോഡിലേക്ക് ഒലിച്ചിറങ്ങുകയാണ് പതിവ്. ദേശീയപാതയുടെ വശത്തെ ഓട അടക്കുന്നത് തടഞ്ഞു പുനലൂർ: പട്ടണത്തിൽ പോസ്റ്റോഫിസ് ജങ്ഷന് സമീപത്തെ പെട്രോൾ പമ്പിന് മുന്നിലൂടെയുള്ള ദേശീയപാതയുടെ വശത്തെ ഓട അടക്കാനുള്ള ശ്രമം പൊതുപ്രവർത്തർ തടഞ്ഞു. ഈ ഭാഗത്ത് ഓടയും നടപ്പാതയും നിർമാണം നടന്നുവരുന്നതിെൻറ മറവിലാണ് കരാറുകാർ പഴക്കമുള്ള ഓട അടക്കാൻ ശ്രമിച്ചത്. ടൗണിലെ ഓടയും നടപ്പാതയും നിർമിക്കുന്നുതുമായി ബന്ധപ്പെട്ട് ആക്ഷേപം നടക്കുന്നതിനിടെയാണ് ഈ നീക്കം. സ്ലാബിട്ട ഓട മണ്ണ്മൂടി അടഞ്ഞിട്ടുണ്ട്. മണ്ണ് നീക്കംചെയ്ത് വെള്ളം ഒഴുകാനുള്ള സംവിധാനം ഒരുക്കേണ്ടതിന് പകരമാണ് മൂടാനുള്ള ശ്രമം നടന്നത്. ജെ.സി.ബി ഉപയോഗിച്ച് സ്ലാബ് ഉയർത്തി ക്വാറി വേസ്റ്റ് ഇട്ട് മൂടുകയായിരുന്നു. പരിസരത്തുള്ളവർ അറിയിച്ചതനുസരിച്ച് പൊതുപ്രവർത്തകൻ എ.കെ. നസീറിെൻറ നേതൃത്വത്തിലാണ് നീക്കം തടഞ്ഞത്. ഇതുസംബന്ധിച്ച് ദേശീയപാത അധികൃതരെ അറിയിച്ചിട്ടും പ്രതികരണമിെല്ലന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.