ബാങ്കുകളുടെ നേതൃത്വത്തിൽ ബ്ലോക്കുതല കർഷകസംഗമം

കൊല്ലം: കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ലീഡ് ബാങ്കി​െൻറ നേതൃത്വത്തിൽ ബ്ലോക്കുതല കൃഷിസംഗമം ബുധനാഴ്ച മുതൽ ആഗസ്റ്റ് ഒമ്പതുവരെ നടക്കും. കർഷകരുടെ വായ്പ, തിരിച്ചടവ് പ്രശ്നങ്ങളിൽ പരിഹാര നിർദേശങ്ങൾ നൽകും. കലക്ടറുടെ നിർദേശപ്രകാരമാണ് സംഗമം നടത്തുന്നത്. ബുധൻ -കൊട്ടാരക്കര, വ്യാഴം -ചടയമംഗലം, വെള്ളി -പത്തനാപുരം, 30ന് വെട്ടിക്കവല, 31ന് അഞ്ചൽ, ആഗസ്റ്റ് രണ്ടിന് ശാസ്താംകോട്ട, മൂന്നിന് ഓച്ചിറ, ആറിന് ചവറ, ഏഴിന് മുഖത്തല, എട്ടിന് ചിറ്റുമല, ഒമ്പതിന് ഇത്തിക്കര ബ്ലോക്ക് ഓഫിസുകളിൽ സംഗമം നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ള കർഷകരും സന്നദ്ധ സംഘടനകളും അതേദിവസം ഉച്ചക്ക് രണ്ടിന് എത്തണമെന്ന് ലീഡ് ബാങ്ക് ജില്ല മാനേജർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.