കൊട്ടാരക്കര: റിട്ട. ടീച്ചേഴ്സ് അസോസിയേഷന്‍ 16ാം സംസ്ഥാന സമ്മേളനം 27, 28 തീയതികളില്‍ കൊട്ടാരക്കരയില്‍ നടക്കുമെന്ന് നേതാക്കള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. 27ന് വൈകീട്ട് നാലിന് കോണ്‍ഗ്രസ് ഭവനില്‍ നടക്കുന്ന വാര്‍ഷികസമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കല്ലട എന്‍.പി. പിള്ള അധ്യക്ഷതവഹിക്കും. 28ന് നിസ ഒാഡിറ്റോറിയത്തില്‍ കൊടിക്കുന്നിൽ സുരേഷ് എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് മൊയ്തീന്‍ മാസ്റ്റര്‍ അധ്യക്ഷതവഹിക്കും. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കേണ്ട ക്ഷാമബത്തയില്‍ കുടിശ്ശികയുള്ള രണ്ട് ശതമാനം നല്‍കാന്‍ തയാറാകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡൻറ് പി. മൊയ്തീൻ മാസ്റ്റർ, ജനറൽ സെക്രട്ടറി ജി. രവീന്ദ്രന്‍ നായര്‍, കെ.ഒ. തോമസ്, ആര്‍. മുരളീധരന്‍പിള്ള എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.