(Attn. CLT: നേരത്തേ അയച്ച klg1 ഫയൽ മാറ്റി ഇത് ഉപയോഗിക്കണം. പഴയ ഫയലിലെ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്) അഞ്ചൽ: ഇതരസംസ്ഥാന തൊഴിലാളി മണിക് റോയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിലായി. ഇതോടെ പിടിയിലായ പ്രതികളുടെ എണ്ണം മൂന്നായി. തെന്മല കെ.ഐ.പി കോളനി സ്വദേശിയായ വിഷ്ണുവിനെയാണ് (28) അഞ്ചൽ സി.ഐ ടി. സതികുമാറിെൻറ നേതൃത്വത്തിലെ പൊലീസ് സംഘം ചൊവ്വാഴ്ച്ച ഉച്ചയോടെ പനയഞ്ചേരി ഭാഗത്തുനിന്ന് പിടികൂടിയത്. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പൊലീസ് അന്വേഷണത്തിൽ കുറ്റകൃത്യത്തിൽ വിഷ്ണുവിന് പങ്കുണ്ടെന്ന സൂചന ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ഒന്നാംപ്രതി ശശിധരക്കുറുപ്പിനെയും രണ്ടാംപ്രതി ആസിഫിനെയും പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇവരെ കൂടുതൽ ചോദ്യം ചെയ്തതിൽനിന്നാണ് മൂന്നാംപ്രതിയെക്കുറിച്ച വിവരം ലഭിച്ചത്. ഒന്നും രണ്ടും പ്രതികളെയുംകൊണ്ട് പൊലീസ് സംഭവസ്ഥലം സന്ദർശിച്ച് തെളിവെടുത്തു. ആസിഫ് സഞ്ചരിച്ച ബൈക്ക് അഞ്ചൽ ചീപ്പുവയൽ പ്രദേശത്തെ തെങ്ങിൻ തോപ്പിൽനിന്ന് കണ്ടെടുത്തു. ഇരുവരും സംഭവദിവസം ധരിച്ചിരുന്ന വസ്ത്രങ്ങൾ അവരവരുടെ വീടുകളിൽ കണ്ടെത്തി. ഇതു ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. കസ്റ്റഡി കാലാവധി തീരുന്നതിനാൽ ഇവരെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.