ബോധവത്കരണ ക്ലാസ്

ഓച്ചിറ: കരുനാഗപ്പള്ളി താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റി നടത്തിയ വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീമിനെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ് ചവറ കുടുംബകോടതി ജഡ്ജി വി.എസ്. ബിന്ദുകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് അയ്യാണിക്കല്‍ മജീദ് അധ്യക്ഷത വഹിച്ചു. അനീഷ് രാജ്, ലത്തീഫാബീവി, ജെ. ശങ്കരപിള്ള എന്നിവര്‍ സംസാരിച്ചു. ബുധനാഴ്ച താലൂക്കിലെ നാല് പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കും വ്യാഴാഴ്ച അംഗണവാടി അധ്യാപകര്‍ക്കും കരുനാഗപ്പള്ളി മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളിൽ ക്ലാസ് നടത്തും. ജില്ല നിയമസേവന അതോറിറ്റി സെക്രട്ടറി ആര്‍. സുധാകാന്ത് ക്ലസ് നയിക്കും. പ്രതിഭസംഗമം കൊട്ടിയം: മഹൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. പഠനോപകരണ വിതരണവും നടത്തി. കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ്ഖാൻ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡൻറ് എം. അബ്ദുൽ മജീദ് മേടയിൽ അധ്യക്ഷത വഹിച്ചു. ജമാഅത്ത് ഖത്തീബ് ഷിഹാബുദ്ദീൻ റഷാദി പ്രതിഭകൾക്ക് കാഷ് അവാർഡും ട്രോഫിയും, ജമാഅത്ത് സെക്രട്ടറി കെ.എ. ഹാരിസ് കുഴിയാല പഠനോപകരണങ്ങളും വിതരണം ചെയ്തു. കൊട്ടുമ്പുറം പള്ളി ഇമാം ശാക്കിർ ഹുസൈൻ ദാരിമി, എ.ജെ. സാദിഖ് മൗലവി, അബ്ദുൽ അസീസ്, സൈനുദ്ദീൻ, സലിം, സാബു ഖാൻ, മുജീബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.