കരുനാഗപ്പള്ളി: ജനാധിപത്യ മഹിള അസോസിയേഷൻ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി നടത്തിയ സ്വാതന്ത്ര്യസമര സേനാനി ക്യാപ്റ്റൻ ലക്ഷ്മി അനുസ്മരണം സംസ്ഥാന പ്രസിഡൻറ് സൂസൻ കോടി ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡൻറ് ബി. പത്മകുമാരി അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ എം. ശോഭന, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബി. സുധർമ, കെ. രാജേശ്വരി, ഗിരിജ അപ്പുക്കുട്ടൻ, കെ.ഒ. സരോജിനി എന്നിവർ സംസാരിച്ചു. സെക്രട്ടറി വസന്താരമേശ് സ്വാഗതം പറഞ്ഞു. സീെറ്റാഴിവ് കൊല്ലം: ടി.കെ.എം സെൻറർ ഫോർ ഹയർ ലേണിങ്ങിൽ ബി.ബി.എ, ബി.കോം, ബി.സി.എ, ബി.എസ്സി കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 0474 2731621, 2731629. വിവാഹം കൊല്ലം: പട്ടത്താനം ജവഹർ നഗർ 84 പണ്ടാല വയലിൽ പുത്തൻവീട്ടിൽ കേരള കോൺഗ്രസ് (എം) മുണ്ടയ്ക്കൽ മണ്ഡലം പ്രസിഡൻറ് എ.ആർ. കിദറുദ്ദീെൻറയും സൈനബാബീവിയുടെയും മകൾ ഷംനയും ഏനാത്ത്് മണ്ണടി എം.എം. നിവാസിൽ മജീദിെൻറയും ആരിഫാബീവിയുടെയും മകൻ മൻസൂറും വിവാഹിതരായി. എൻ.കെ. പ്രേമചന്ദ്രൻ എം.പി, മേയർ വി. രാജേന്ദ്രബാബു എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.