ലോകകപ്പ് പ്രവചന മത്സരം: സമ്മാന വിതരണം ഇന്ന്

കുണ്ടറ: ഇളമ്പള്ളൂർ എസ്.എൻ.എസ്.എം ഹയർ സെക്കൻഡറി സ്കൂളും കുണ്ടറ ചിന്നൂസ് ഫാഷൻ ജൂവലേഴ്സും ചേർന്ന് നടത്തിയ ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനം ബുധനാഴ്ച വിതരണം ചെയ്യും. രാവിലെ 10ന് സ്കൂൾ അസംബ്ലിയിൽ ചിന്നൂസ് ഫാഷൻ ജൂവലേഴ്സ് മാനേജിങ് ഡയറക്ടർ ഒ. അബ്ദുൽ മുത്തലിഫ് ഉദ്ഘാടനം ചെയ്യും. സ്കൂൾ പ്രൻസിപ്പൽ ബി.അനിൽ കുമാർ അധ്യക്ഷതവഹിക്കും. സൗജന്യ കരൾരോഗ നിർണയക്യാമ്പ് കൊട്ടിയം: ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് കിംസ് ആശുപത്രി ഗാസ്ട്രോ വിഭാഗത്തി​െൻറ നേതൃത്വത്തിൽ 27ന് രാവിലെ ഒമ്പതുമുതൽ സൗജന്യ കരൾരോഗ നിർണയക്യാമ്പ് സംഘടിപ്പിക്കും. എച്ച്.ബി.എസ്.എ.ജി, എച്ച്.സി.വി, എൽ.എഫ്.ടി, ഫൈബ്രോസ്കാൻ തുടങ്ങിയവ പൂർണമായും സൗജന്യമായിരിക്കും. പരിേശാധനകളിലൂടെ നേരിട്ട് കരൾ പരിശോധിക്കാനും കരൾവീക്കം നിർണയിക്കാനും കഴിയും. ഫാറ്റി ലിവർ, ആൽക്കഹോളിക് ലിവർ, ഹെപ്പറ്റൈറ്റിസ് ബി ആൻഡ് സി, പഴക്കംചെന്ന ഡയബറ്റിസ്, കരൾവീക്കം, അമിതവണ്ണം, അമിത മദ്യപാനം തുടങ്ങിയ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും ഇ.എസ്.െഎ അംഗങ്ങൾക്കും ക്യാമ്പിൽ പെങ്കടുക്കാം. ഗാസ്ട്രോ എൻററോളജിസ്റ്റ് ഡോ. ഷിജു ജോണി​െൻറ നേതൃത്വത്തിൽ നടക്കുന്ന ഇൗ ക്യാമ്പിൽ കൺസൾേട്ടഷനും സൗജന്യമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100പേർക്ക് മാത്രമാണ് ഇൗ സേവനം ലഭ്യമാകുക. വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ: 75101 25558. നികുതിപരിഷ്കരണം ജനങ്ങളിലെത്തിക്കണം കൊല്ലം: ജി.എസ്.ടി നികുതിനിരക്കിൽ വരുത്തിയ മാറ്റങ്ങൾ ജനങ്ങൾക്ക് പ്രയോജനപ്പെടത്തക്കരീതിയിൽ നടപ്പാക്കാൻ അധികാരികൾ ശ്രദ്ധിക്കണമെന്ന് കേരള പ്രതികരണവേദി സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് പ്രഫ. അനിതാശങ്കർ അധ്യക്ഷതവഹിച്ചു. ജനറൽസെക്രട്ടറി പി. സുരേന്ദ്രൻ, ജി. വിജയകുമാർ, പ്രഫ. പൊന്നറ സരസ്വതി, ഡോ. ബാഹുലേയൻ, ദാസൻ ബർണാഡ്, ആർ.പി. പണിക്കർ, കെ. ശശിമോഹൻ, കെ. സരസ്വതി, വാളത്തുംഗൽ തങ്കമണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.