കെ.ഇ. മാമ്മ​െൻറ ഒാർമക്ക്​​ ലക്ഷം ഫലവൃക്ഷത്തൈ നടും

തിരുവനന്തപുരം: സ്വതന്ത്ര്യസമര സേനാനി കെ.ഇ. മാമ്മ​െൻറ ഒാർമക്ക് ലക്ഷം ഫലവൃക്ഷത്തൈ സംസ്ഥാന വ്യാപകമായി നട്ടുവളർത്തും. കൊട്ടാരക്കര ആശ്രയയുടെയും 'അനാഥരില്ലാത്ത ഭാരതം' സംസ്ഥാന കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലാണ് പദ്ധതിയെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാമ്മ​െൻറ ഒന്നാം ചരമവാർഷിക ദിനമായ 26ന് സെക്രേട്ടറിയറ്റ് വളപ്പിൽ തേൻവരിക്ക പ്ലാവിൻ തൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവ, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഇമാം മൗലവി വി.പി. സുഹൈബ്, ഡോ. ഡി. ബാബുപോൾ തുടങ്ങിയവർ പെങ്കടുക്കും. അന്നുതന്നെ മറ്റ് ജില്ലകളിലും പദ്ധതിക്ക് തുടക്കം കുറിക്കും. വാർത്തസമ്മേളനത്തിൽ കെ. ജയകുമാർ, കലയപുരം ജോസ്, കെ. ശാന്തശിവൻ, സി.ജി. സാംകുട്ടി, കെ.പി. സോമരാജൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.