പുനലൂർ: ഭവനനിർമാണത്തിലെ െചലവ് കുറക്കാൻ ഇഷ്ടികപോലെ കെട്ടിടനിർമാണസാധനങ്ങൾ നിർമിച്ച് വിതരണം ചെയ്യാൻ തൊഴിലുറപ്പ് തൊഴിലാളികളുടെ യൂനിറ്റുകൾക്ക് കഴിഞ്ഞാൽ അത് നേട്ടമാകുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. പുനലൂർ നഗരസഭയിൽ 1000 വീടുകൾക്കുള്ള ആദ്യഗഡു വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജി.എസ്.ടി നടപ്പാക്കിയതോടെ രാജ്യത്തെ നികുതിവരുമാന ഘടന മാറിയത് സംസ്ഥാനത്തിെൻറ വികസന പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കി. ജി.എസ്.ടി വന്നപ്പോൾ കിട്ടുമെന്ന് കരുതിയ വരുമാനം കുത്തനെ ഇടിയുന്ന ഘട്ടത്തിലെത്തി. നികുതി ആരിൽനിന്ന് പിരിക്കണം, ആർക്ക് അതിെൻറ പ്രയോജനം ലഭിക്കണം എന്നത് പ്രധാനമാണ്. കേന്ദ്രം കോർപറേറ്റുകൾക്കാണ് സാമ്പത്തിക ഇളവുകൾ നൽകുന്നതെന്നും മന്ത്രി ആരോപിച്ചു. നഗരസഭ ചെയർമാൻ എം.എ. രാജഗോപാൽ അധ്യക്ഷത വഹിച്ചു. പുനലൂർ മധു, വി. ഓമനക്കുട്ടൻ, സുഭാഷ് ജി. നാഥ്, സാബു അലക്സ്, ബി. സുജാത, അംജത്ത് ബിനു, കെ.എ. ലത്തീഫ്, കെ. രാജശേഖരൻ, സുരേന്ദ്രനാഥ തിലകൻ, ജാൻസി, എസ്. ബിജു, സഞ്ജു ബുഖാരി, ടി.ഇ. ചെറിയാൻ, ഡാനിയൽജോൺ, പി. ബാനർജി, എസ്. നൗഷറുദ്ദീൻ, എം.എം. ജലീൽ, കെ.കെ. സുരേന്ദ്രൻ, ഷാജിജാജി, തസ്ലീമ ജേക്കബ് എന്നിവർ സംസാരിച്ചു. വൈസ് ചെയർപേഴ്സൻ കെ. പ്രഭ സ്വാഗതവും എസ്. പ്രകാശ് നന്ദിയും പറഞ്ഞു. സെക്രട്ടറി ജി. രേണുകാദേവി റിപ്പോർട്ട് അവതരിപ്പിച്ചു. 2020നകം എല്ലാവർക്കും വീട് എന്ന ലക്ഷ്യവുമായി നഗരസഭയിൽ പി.എം.എ.വൈ ലൈഫ് പദ്ധതിയിൽെപടുത്തി ആദ്യഘട്ടത്തിൽ 1000 വീടുകളാണ് നിർമിക്കുന്നത്. ഈ വർഷം 1300 കുടുംബങ്ങൾക്ക് വീട് ലഭ്യമാക്കും. ഭൂമിയും വീടുമില്ലാത്തവർക്കും വീട് നൽകും. നാല് ലക്ഷം രൂപയാണ് ഒരു വീടിന് നൽകുന്നത്. 'പട്ടികജാതിക്കാർക്ക് നേരെയുള്ള അതിക്രമം തടയണം' പുനലൂർ: സംസ്ഥാനത്ത് പട്ടികജാതിക്കാർക്ക് നേരെ വർധിക്കുന്ന അതിക്രമം തടയാൻ സർക്കാർ തയാറാകണമെന്ന് കെ.പി.എം.എഫ് പത്തനാപുരം താലൂക്ക് യൂനിയൻ സമ്മേളനം ആവശ‍്യപ്പെട്ടു. ജില്ല സെക്രട്ടറി ഉഷ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് മിനിലാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രസന്ന, കറവൂർ സോമരാജൻ, പ്രശാന്ത് മണലിൽ, രാധാകൃഷ്ണൻ, വിജയമ്മ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: രജനി (പ്രസി.), വിജയമ്മ (വൈസ് പ്രസി.), അമ്പിളി സുകു (സെക്ര.), ബിന്ദു (അസി. സെക്ര.), രജനി (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.