ഇരിക്കുന്ന മോദിയെ ആലിംഗനം ചെയ്​തല്ല ബി.ജെ.പിയെ നേരിടേണ്ടത്​ -കോടിയേരി

തിരുവനന്തപുരം: എഴുന്നേൽക്കാത്ത നരേന്ദ്ര മോദിയെ കുനിഞ്ഞ് ആലിംഗനം ചെയ്ത് കോപ്രായം കാട്ടിക്കൊണ്ടല്ല ബി.ജെ.പിയെ നേരിടേണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബംഗാൾ, ത്രിപുര ജനാധിപത്യ കശാപ്പിനും മനുഷ്യക്കുരുതിക്കുമെതിരെ ദേശീയാടിസ്ഥാനത്തിലുള്ള പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി എൽ.ഡി.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി പാർലമ​െൻറിൽ ഘോരഘോരം പ്രസംഗിച്ചിട്ട് അവസാനം ചെയ്തത് ആരെങ്കിലും ചെയ്യുന്നതാണോ. ഇരിക്കുന്നവനെ കുനിഞ്ഞുനിന്ന് ആലിംഗനം ചെയ്യുക. എന്നിട്ട്, മോദി വിളിച്ചപ്പോൾ പോയി കൈകൊടുക്കുക. ഇതല്ലേ രാഹുൽ കാണിച്ച കോപ്രായം. ഇങ്ങനെയല്ല, ബി.ജെ.പിയെ നേരിടേണ്ടത്. അവരെ രാഷ്ട്രീയവും സംഘടനപരവുമായാണ് നേരിടേണ്ടത്. അതിന് ഇടതുപക്ഷത്തിനേ കഴിയൂ. ഇടതുപക്ഷം ശക്തിപ്പെടണം. കേന്ദ്രത്തിൽ ബി.ജെ.പി വീണ്ടും അധികാരത്തിൽവന്നാൽ പശ്ചിമ ബംഗാളിലും ത്രിപുരയിലും നടക്കുന്നത് കേരളത്തിലും ആവർത്തിക്കും. ജനാധിപത്യത്തിനും മതനിരപേക്ഷതക്കുമെതിരാണ് ബി.ജെ.പി. സർവകക്ഷി സംഘത്തോടും മുഖ്യമന്ത്രിയോടുമുള്ള പ്രധാനമന്ത്രിയുടെ സമീപനം ധിക്കാരപരമായിരുന്നു. കേരളത്തെ രക്ഷിക്കാൻ തയാറാവുന്ന കേന്ദ്രഭരണം കൊണ്ടുവരണം. ഇടതുപക്ഷത്തെ തകർക്കാനാണ് ആർ.എസ്.എസും എസ്.ഡി.പി.െഎയും ശ്രമിക്കുന്നത്. ആർ.എസ്.എസാണ് എസ്.ഡി.പി.െഎയെ ശക്തിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാറിനുള്ള ബദലാണ് പിണറായി വിജയൻ ഭരിക്കുന്ന കൊച്ചു കേരളമെന്ന് സി.പി.െഎ നേതാവ് സി. ദിവാകരൻ പറഞ്ഞു. നാളത്തെ ഇന്ത്യ ഇന്നത്തെ കേരളമാണെന്നും അദ്ദേഹം പറഞ്ഞു. താടി വടിക്കാതെ രണ്ടുമാസം നിന്ന ആളി​െൻറ മുഖത്ത് ഉമ്മകൊടുക്കുന്നത് കോൺഗ്രസ് സംസ്കാരമെന്നാണ് ചില മാധ്യമങ്ങൾ പറയുന്നതെന്ന് ആർ. ബാലകൃഷ്ണപിള്ള പറഞ്ഞു. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കില്ല. ബി.ജെ.പിക്ക് ഒരു സീറ്റിൽപോലും കെട്ടിവെച്ച കാശ് കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.