കെ.എസ്​.ആർ.ടി.സി: ചിൽ ബസ്​ പരീക്ഷണയോട്ടം ഇന്നുമുതൽ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ചിൽ ബസ് സർവിസുകളുടെ പരീക്ഷണയോട്ടം തിങ്കളാഴ്ച ആരംഭിക്കും. എറണാകുളം-തിരുവനന്തപുരം റൂട്ടിലാണ് ആദ്യ സർവിസ്. ഒാരോ ഒരു മണിക്കൂർ ഇടവിട്ടും സർവിസുകളുണ്ടാകും. തിങ്കളാഴ്ച മുതൽ ആലപ്പുഴയിൽനിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും സർവിസുണ്ട്. ആഗസ്റ്റ് ഒന്ന് മുതലാണ് ഒൗദ്യോഗികമായി സർവിസ് തുടങ്ങുക. ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് 117 രൂപയും ആലപ്പുഴയിൽനിന്ന് തിരുവനന്തപുരത്തേക്ക് 263 രൂപയുമാണ് നിരക്ക്. 219 എ.സി ലോ ഫ്ലോർ ബസുകളെയാണ് പുതിയ ഷെഡ്യൂളിൽ വിന്യസിക്കുന്നത്. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനൊപ്പം കൂടുതൽ സൗകര്യപ്രദമായ യാത്രാസൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 'കണക്ടിങ് കേരള' എന്ന മുദ്രാവാക്യത്തിൽ ചിൽ ബസ് ശൃംഖല യാഥാർഥ്യമാക്കുന്നത്. കിഴക്കൻമേഖലയിലേക്കും സർവിസുണ്ട്. ഒാൺലൈൻ ബുക്കിങ്ങുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.