നിപ പ്രതിരോധം കേരളത്തിന് യു.പിയില്‍ ആദരം

തിരുവനന്തപുരം: നിപ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സഹായകമായ നേതൃപാടവത്തിന് കേരളത്തിന് പുരസ്കാരം. ഉത്തർപ്രദേശ് വാരാണസി ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയുടെ എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷൻ ദേശീയ സമ്മേളനത്തിലാണ് എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷന്‍ ലീഡര്‍ഷിപ് അവാര്‍ഡ് സമ്മാനിച്ചത്. മന്ത്രി കെ.കെ. ശൈലജ ഏറ്റുവാങ്ങി. അടിയന്തര ചികിത്സയിലും തീവ്ര പരിചരണത്തിലും കേരളം കൈവരിച്ച സുപ്രധാന സംഭാവനകൾ മന്ത്രി വിശദീകരിച്ചു. എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷൻ ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. എസ്.കെ. ശുക്ല, എമര്‍ജന്‍സി മെഡിസിന്‍ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുത്തു. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ രാജ്യത്തെ ഏക കോണ്‍ഫറന്‍സാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.