സ്വാശ്രയ കോളജുകളിലെ ശമ്പള വർധനസാധ്യത പരിശോധിക്കണം -മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: എയ്ഡഡ് കോളജുകളിലെ അധ്യാപകരുടെ ശമ്പളം വർധിപ്പിക്കാനുള്ള തീരുമാനം സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ അധ്യാപകർക്ക് കൂടി ബാധകമാക്കണം എന്ന വിഷയം പരിശോധിച്ച് വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ. ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും കോളജ് വിദ്യാഭ്യാസ ഡയറക്ടറും വിശദമായ പരിശോധന നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. സ്വാശ്രയ മേഖലയിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് പ്രതിമാസം 12,000 രൂപ മാത്രമാണ് ലഭിക്കുന്നത്. സ്വകാര്യ സ്കൂളുകളിലും ഇതായിരുന്നു സ്ഥിതി. ഇതിൽ മാറ്റം വരുത്താൻ സർക്കാർ നിയമനിർമാണത്തിന് തയാറായി.എയ്ഡഡ് മേഖലയെക്കാൾ അധ്യാപകർ സ്വാശ്രയ കോളജുകളിൽ പഠിപ്പിക്കുന്നുണ്ട്. എയ്ഡഡ് മേഖലയെക്കാൾ കൂടുതൽ കോളജുകളും വിദ്യാർഥികളും ഉള്ളത് സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിലാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.