മുത്തൂറ്റ്​ ജീവനക്കാരുടെ സമരത്തിന്​ സി.​െഎ.ടി.യു പിന്തുണ

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ ആഗസ്റ്റ് രണ്ടുമുതൽ നടത്തുന്ന പണിമുടക്കിന് സി.ഐ.ടി.യു സംസ്ഥാന സെക്രേട്ടറിയറ്റ് പിന്തുണ പ്രഖ്യാപിച്ചു. ജൂൺ 13ന് തൊഴിൽമന്ത്രി മുമ്പാകെ ഉണ്ടാക്കിയ ഒത്തുതീർപ്പിലെ ഒരു വ്യവസ്ഥയും മാനേജ്മ​െൻറ് നടപ്പാക്കിയിരുന്നില്ല. മാനേജിങ് ഡയറക്ടർ നടപ്പാക്കേണ്ടതില്ലെന്ന് നിർദേശിച്ചതായിട്ടാണ് മറ്റ് ഉദ്യേഗസ്ഥർ പറയുന്നത്. മുത്തൂറ്റ് ഫിനാൻസ് മാനേജ്മ​െൻറ് േട്രഡ് യൂനിയനെ മാത്രമല്ല, സംസ്ഥാന സർക്കാറിനെയും വെല്ലുവിളിക്കുകയാണ്. ഈ ധിക്കാരം അനുവദിക്കാൻ കഴിയില്ലെന്നും സി.െഎ.ടി.യു പ്രസ്താവനയിൽ പറഞ്ഞു. മുത്തൂറ്റ് തൊഴിലാളികളുടെ പണിമുടക്ക് വിജയിപ്പിക്കാൻ മുഴുവൻ േട്രഡ് യൂനിയനുകളും രംഗത്തിറങ്ങുമെന്നും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.