തിരുവനന്തപുരം: പശ്ചിമബംഗാളിലും ത്രിപുരയിലും ഇടതുപക്ഷ പ്രവർത്തകർക്കും പാർട്ടി ഒാഫിസുകൾക്കുമെതിരെ നടക്കുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംഘടിപ്പിക്കും. ദേശീയ പ്രതിഷേധ ദിനാചരണത്തിെൻറ ഭാഗമായി സംഘടിപ്പിക്കുന്ന ധർണ നാളെ വൈകീട്ട് നാലിന് ജില്ല കേന്ദ്രങ്ങളില്‍ നടക്കും. തിരുവനന്തപുരത്ത് കോടിയേരി ബാലകൃഷ്‌ണനും തൃശൂരില്‍ പന്ന്യന്‍ രവീന്ദ്രനും എറണാകുളത്ത് എൽ.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനും കണ്ണൂരില്‍ ഇ.പി. ജയരാജനും കൊല്ലത്ത് കെ.പി. രാജേന്ദ്രനും ഉദ്‌ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.