പ്രതീക്ഷയുടെ കണ്ണ് നനച്ച് ഉള്ളി വിളവെടുപ്പ്

പുനലൂർ: അതിർത്തിയിലെ ഉള്ളിപ്പാടങ്ങളിൽ വിളവെടുപ്പ് തുടങ്ങിയതോടെ കേരള വിപണിയിൽ വില കുറയുമെന്ന് പ്രതീക്ഷ. തമിഴ്നാട്ടിലെ പ്രധാന ഉള്ളിപ്പാടങ്ങളുള്ള സുന്ദരപാണ്ഡ്യപുരത്താണ് ഉള്ളി സീസൺ ആരംഭിച്ചത്. ആര്യങ്കാവ് കോട്ടവാസലിൽനിന്ന് 15 കിലോമീറ്റർ യാത്രചെയ്താൽ സുന്ദരപാണ്ഡ്യപുരത്തെ ഉള്ളിപ്പാടങ്ങളിലെത്താം. പച്ചക്കറി, പൂ കൃഷിക്ക് പേരുകേട്ട സഹ്യ​െൻറ മടിത്തട്ടിലുള്ള സുന്ദരമായ ഈ ഗ്രാമത്തിൽ ഇപ്പോൾ എവിടെ നോക്കിയാലും ഉള്ളിക്കൂനകൾ കാണാം. വയലേലകളിൽ ചമ്രം പിടിച്ചിരുന്ന് ചെടിയിൽനിന്ന് ഉള്ളി പറിച്ചെടുക്കുന്ന സ്ത്രീത്തൊഴിലാളി കൂട്ടവും കാണാം. ഉള്ളിയുടെ ഇടവിളയായി ചേനയും കൃഷിചെയ്യുന്നു. ചേനയുടെ വിളവെടുപ്പിന് 10-12 മാസം വേണം. ഇതിനുശേഷം നെല്ലോ പൂവോ കൃഷിചെയ്യും. സീസൺ നന്നായാൽ ഹെക്ടറിൽ പത്ത് ടൺവരെ ഉള്ളി ലഭിക്കുമെന്ന് കർഷകനായ ചെല്ലദുരെ പറഞ്ഞു. പാടത്ത് വെള്ളം കെട്ടിയാൽ പണിപാളും. സീസൺ ആരംഭമായതിനാൽ ഉള്ളി കിലോക്ക് 30-38 രൂപ ലഭിക്കും. ഇനിയും വിലതാഴും. കേരള വിപണിയിൽ 68-75 രൂപയാണ് ഒരു കിലോക്ക് വില. കച്ചവടക്കാർ ഉള്ളി ശേഖരിച്ച് ഈറ കൊണ്ടുണ്ടാക്കിയ പ്രത്യേക അറകളിൽ സൂക്ഷിക്കും. ക്ഷാമമാകുേമ്പാൾ കൂടുതൽ വിലയ്ക്ക് വിപണിയിലിറക്കും. ആറ് മാസം വരെ സംഭരണികളിൽ സൂക്ഷിക്കാം. പാടത്ത് ഉള്ളി ശേഖരിക്കാൻ സ്ത്രീത്തൊഴിലാളികൾക്ക് ദിവസം 250 രൂപയാണ് കൂലി. ഇത്തവണ നേരത്തെ മഴ ലഭിച്ചതുമൂലം വിളവെടുപ്പ് നന്നായെന്ന് കർഷകർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.