അഞ്ചൽ: പശ്ചിമബംഗാൾ സ്വദേശിയായ മണിക് റോയിയുടെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന പ്രതികളെ പൊലീസ് തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും. പനയഞ്ചേരി സ്വദേശി ശശിധരക്കുറുപ്പ്, തഴമേൽ സ്വദേശി ആസിഫ് എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. ഇവരെ വിശദമായി ചോദ്യംചെയ്തെങ്കിൽ മാത്രമേ സംഭവത്തിെൻറ യഥാർഥ ചിത്രം വ്യക്തമാകൂ. കഴിഞ്ഞമാസം 25നാണ് കേസിനാസ്പദമായ സംഭവം. റിമാൻഡിൽ കഴിയുന്ന ശശിധരക്കുറുപ്പ്, ആസിഫ് എന്നിവർ മോഷണക്കുറ്റമാരോപിച്ച് മണിക് റോയിയെ ക്രൂരമായി മർദിെച്ചന്നും ഇതിനെത്തുടർന്നുണ്ടായ ശാരീരികാസ്വസ്ഥതകൾ കാരണം ദിവസങ്ങൾക്ക് ശേഷം മരിക്കുകയായിരുന്നെന്നുമാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.