ആറ്റിങ്ങല്‍: നാടിന്​ നഷ്​ടപ്പെട്ട നെല്‍കൃഷിയുടെ സമൃദ്ധി തിരിച്ചുപിടിക്കാന്‍

അവനവഞ്ചേരി ഗവ.ഹൈസ്‌കൂളി​െൻറ നേതൃത്വത്തില്‍ നടക്കുന്ന നെല്‍കൃഷിയുടെ രണ്ടാംഘട്ട നടീലുത്സവം സംഘടിപ്പിച്ചു. ഇടയ്‌ക്കോട് കൊച്ചുപരുത്തിയില്‍ കട്ടയില്‍കോണത്ത് തരിശുകിടന്ന 60 സ​െൻറ് നിലം പാട്ടത്തിനെടുത്താണ് സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളുടെ നേതൃത്വത്തില്‍ കൃഷിയിറക്കിയത്. സ്‌കൂളിലെ സ്ഥലപരിമിതി വകവെക്കാതെ നെല്‍കൃഷിക്കുപുറമേ മൂന്ന് വര്‍ഷമായി തരിശുഭൂമി പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷിയും കാഡറ്റുകള്‍ നടത്തുന്നുണ്ട്. മുദാക്കല്‍ കൃഷിഭവ​െൻറ സഹകരണത്തോടെയാണ് വിത്തിറക്കിയത്. കുട്ടികള്‍ക്ക് നിര്‍ദേശങ്ങളും ഉപദേശങ്ങളുമായി കൃഷി ഓഫിസറും മുതിര്‍ന്ന കര്‍ഷകനായ രഘുനാഥനും ഒപ്പമുണ്ട്. തരിശുനിലം ഏറ്റെടുത്ത് കൃഷിചെയ്ത് വിജയിച്ചതിന് കൃഷി വകുപ്പി​െൻറ പുരസ്‌കാരം സ്‌കൂളിന് ലഭിച്ചിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി നടീലുത്സവം ഉദ്ഘാടനം ചെയ്തു. മുദാക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആര്‍.എസ്. വിജയകുമാരി, വിദ്യാഭ്യാസ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ വി.റ്റി. സുഷമാദേവി, പി.ടി.എ പ്രസിഡൻറ് കെ.ജെ. രവികുമാര്‍, പ്രഥമാധ്യാപിക എം.ആര്‍. മായ, കൃഷി അസി.ഡയറക്ടര്‍ കെ.എം. രാജു, മുദാക്കല്‍ കൃഷി ഓഫിസര്‍ എ. നൗഷാദ്, അഗ്രോ സര്‍വിസ് സ​െൻറർ കണ്‍വീനര്‍ ജി. സുന്ദരേശന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.