കൊല്ലം: സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനിൽ നിലവിലുണ്ടായിരുന്ന പെൻഡിങ് വാറണ്ടുകളിൽ കൊല്ലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി IIIൽ നടന്ന അദാലത്തിൽ 84 വാറണ്ട് പ്രതികളെ പിടികൂടി പിഴ ഇൗടാക്കി. 13ന് 46 വാറണ്ട് പ്രതികളെയും 20ന് 38 വാറണ്ട് പ്രതികളെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി പിഴ അടപ്പിച്ചു. ട്രാഫിക് പൊലീസ് സ്റ്റേഷനിലെ കേസുകളിൽപെട്ട വാറണ്ട് പ്രതികൾക്കെതിരെ നടപടികളെടുക്കും. ഇതിലേക്ക് എസ്.ഐമാരായ ജി. അനൂപ്, സി. അമൽ, ഗ്രേഡ് സബ് ഇൻസ്പെക്ടർമാരായ എസ്. ജോയി, ടി. രാജേന്ദ്രകുമാർ, ഗ്രേഡ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ അജയകുമാർ, സിവിൽ പൊലീസ് ഓഫിസർ അബ്ദുൽ നജീബ് എന്നിവരെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.