തിരുവനന്തപുരം: ഹിന്ദുരാഷ്ട്ര സൃഷ്ടിക്കായി വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുെന്നന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ. വിദ്യാഭ്യാസരംഗത്തെ വർഗീയവത്കരണം അവസാനിപ്പിക്കുക, വിദ്യാഭ്യാസ മേഖലക്കുള്ള കേന്ദ്രവിഹിതം വർധിപ്പിക്കുക, മതനിരപേക്ഷത സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരളസ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന് വരുത്താനുള്ള ഉപകരണമാക്കി വിദ്യാഭ്യാസ മേഖലയെ മാറ്റുന്നു. അതിനായി സിലബസിൽവരെ മാറ്റംവരുത്തുന്നു. ചെറിയ ക്ലാസുകളിൽ തുടങ്ങി ഉന്നത മേഖലകളിൽവരെ ഇതു നടപ്പാക്കുന്നു. ഹിന്ദുരാഷ്ട്രം എന്ന മുദ്രവാക്യമാണ് കേന്ദ്രം ഉയർത്തുന്നത്. ഇതിനായി ഭരണഘടന ഇല്ലായ്മ ചെയ്ത്, ഭരണസംവിധാനങ്ങളുടെ അധികാരം ആർ.എസ്.എസുകാരിൽ മാത്രമാക്കി ഒതുക്കി നിർത്തനാണ് നീക്കമെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, പാർലമെൻററി സംവിധാനത്തിൽ ആരുവിചാരിച്ചാലും ഹിന്ദുരാഷ്ട്രം ഉണ്ടാക്കാനാകില്ല. ജനാധിപത്യ സമ്പ്രദായത്തിൽ ഇതു നടപ്പാക്കാൻ സാധിക്കില്ലെന്ന് അറിയാവുന്നതിനാൽ വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനാണ് നീക്കം. യു.ജി.സി നിർത്തലാക്കി കമീഷനെ നിയോഗിക്കാൻ തീരുമാനിച്ചു. സിലബസ് പരിഷ്കരിച്ച് വർഗീയത വിദ്യാഭ്യാസത്തിലൂടെ നടപ്പാക്കാൻ ശ്രമിക്കുെന്നന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷ്ണൻ, തിരുവനന്തപുരം ജില്ല പ്രസിഡൻറ് എം.എസ്. പ്രശാന്ത്, ജില്ല സെക്രട്ടറി എ. നജീബ്, നേതാക്കളായ എൻ.ഡി. ശിവരാജൻ, പി.വി. രാജേഷ്, ജോഹന്നാസ് ബീവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.