തിരുവനന്തപുരം: തിരുമല, മരുതൂർക്കടവിലെ ഫ്ലാറ്റിൽ ഒന്നരവയസ്സുകാരി മുറിക്കുള്ളിൽ കുടുങ്ങി. ചെങ്കൽചൂളയിൽനിന്ന് അഗ്നിശമനസേനയെത്തി രക്ഷപ്പെടുത്തി. ശനിയാഴ്ച ഉച്ചക്ക് 1.30 ഓടെയായിരുന്നു സംഭവം. മരുതൂർക്കടവിലെ ഫ്ലാറ്റിെൻറ രണ്ടാംനിലയിലെ മുറിയിലാണ് ഒന്നരവയസ്സുകാരി കുടുങ്ങിയത്. കുട്ടിക്ക് മുറിയുടെ പൂട്ട് ഇടുന്നത് എങ്ങനെയെന്ന് മാതാപിതാക്കൾ പഠിപ്പിച്ചുനൽകിയിരുന്നതായി അഗ്നിശമനസേന ഉദ്യോഗസ്ഥർ അറിയിച്ചു. മുറിയിൽ കയറിയ കുട്ടി പൂട്ട് ഇട്ടശേഷം കിടന്നുറങ്ങി. പലതവണ വിളിച്ചിട്ടും കുട്ടി വാതിൽതുറന്നില്ല. വാതിൽ തുറക്കാനുള്ള വീട്ടുകാരുടെ ശ്രമങ്ങളും പരാജയപ്പെട്ടു. ഇതോടെയാണ് ചെങ്കൽചൂളയിലെ ഫയർഫോഴ്സിൽ വിവരം അറിയിച്ചത്. അഗ്നിശമസേന ഉദ്യോഗസ്ഥർ എത്തി പൂട്ട് പൊളിച്ചാണ് കുട്ടിയെ വെളിയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.