തിരുവനന്തപുരം: ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ തിരുവനന്തപുരം കാമ്പസിലെ സംസ്കൃത വേദാന്ത വിഭാഗത്തിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കും. അഭിമുഖം ചൊവ്വാഴ്ച ഉച്ചക്ക് 11ന്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അന്നേദിവസം തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിൽ എത്തണം. യു.ജി.സി യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. 2018ലെ സർവകലാശാല റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെ പരിഗണിക്കില്ല. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണം തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്ന് കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷെൻറ 32ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കാനുള്ള സമിതിയുടെ രൂപവത്കരണം അടിയന്തരമായി പൂർത്തിയാക്കുക, സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി അടിയന്തരമായി നടപ്പാക്കുക, 11ാം ശമ്പള പരിഷ്കരണ കമീഷനെ നിയമിക്കാനുള്ള നടപടി ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികൾ: പി. പ്രദീപ്കുമാർ (പ്രസി.), എം.എസ്. അബ്ദുൽ ഷക്കൂർ, പി. ഹബീബ്, എസ്. അനുപമ (വൈസ് പ്രസി.), എസ്. ബിജു (ജന. സെക്ര.), ടി.കെ. അഭിലാഷ്, എസ്. സുധികുമാർ, ബി.എസ്. മനുലാൽ (സെക്ര.), എസ്. പ്രവീൺകുമാർ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.