അർഹതപ്പെട്ട റേഷനരി തന്നേ തീരൂ -ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കേരളത്തിന് റേഷനരിവിഹിതം അനുവദിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ശരിയല്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. അഡ്ഹോക് േക്വാട്ടയായി കേരളത്തിന് അനുവദിച്ച അരി തന്നേ മതിയാകൂ. അതിന് പ്രതിപക്ഷ പിന്തുണയുണ്ടാകും. യുവമോർച്ച പ്രവർത്തകർ കരിഒായിൽ പ്രയോഗം നടത്തിയ ശശി തരൂർ എം.പിയുടെ ഒാഫിസ് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2013 മുതൽ 2016 സെപ്റ്റംബർ വരെ ലഭിച്ച വിഹിതമാണ് ചോദിക്കുന്നത്. ബി.ജെ.പിയോട് കോൺഗ്രസിന് മൃദുസമീപനമില്ല. മോദിയെയും ബി.ജെ.പിയെയും ജനങ്ങളിൽനിന്ന് അകറ്റിയതിനുപിന്നിൽ കോൺഗ്രസും രാഹുൽ ഗാന്ധിയുമാണ്. അതിൻറ പോരാളിയായി ശശി തരൂർ പ്രവർത്തിച്ചു. തരൂരിന് മറുപടി നൽകുന്നതിന് പകരം ഒാഫിസ് ആക്രമിച്ചത് അസഹിഷ്ണുതയാണ്. ആന്ധ്രക്ക് പ്രത്യേക പാക്കേജ് എന്നതിൽ നിന്ന് ബി.ജെ.പി പിന്നാക്കം പോകുന്നതിനെയും അേദ്ദഹം വിമർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.