ജാലകം...കേരള സര്‍വകലാശാല

ബിരുദം: പട്ടിക വിഭാഗം സ്‌പോട്ട് അലോട്ട്‌മ​െൻറ് 24നും 26നും തിരുവനന്തപുരം: ഒന്നാം വര്‍ഷ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുള്ള എസ്.സി /എസ്.ടി സീറ്റിലേക്ക് മേഖലതലത്തില്‍ സ്‌പോട്ട് അലോട്ട്‌മ​െൻറ് നടത്തും. ആലപ്പുഴ മേഖലയിലെ കോളജുകളില്‍ ഓപ്ഷന്‍ നല്‍കിയവർ എസ്.ഡി കോളജിലും തിരുവനന്തപുരം മേഖലയില്‍ ഓപ്ഷന്‍ നല്‍കിയവർ സര്‍വകലാശാല സെനറ്റ് ഹാളിലും 26ന് ഹാജരാകണം. കൊല്ലം മേഖലയില്‍ ഓപ്ഷന്‍ നല്‍കിയവർ മുളങ്കാടകം യു.ഐ.ടി സ​െൻററിലും അടൂര്‍ മേഖലയില്‍ ഓപ്ഷന്‍ നല്‍കിയവർ അടൂര്‍ സ​െൻറ് സിറിള്‍സ് കോളജിലും 24ന് ഹാജരാകണം. രാവിലെ ഒമ്പത് മുതല്‍ 11 വരെ എസ്.സി /എസ്.ടി വിദ്യാർഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിൻറൗട്ട് സഹിതം ഹാജരാകണം. പഠിച്ചുകൊണ്ടിരിക്കുന്നവർ സ്‌പോട്ട് അലോട്ട്‌മ​െൻറില്‍ പ്രവേശനം ഉറപ്പായാലേ ടി.സി വാങ്ങാൻ പാടുള്ളൂ. പ്രവേശനം ലഭിക്കാതെ സ്‌പോട്ട് അലോട്ട്‌മ​െൻറില്‍ പങ്കെടുക്കാന്‍ വരുന്നവർ യോഗ്യത, ജാതി തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് കരുതണം. കോളജും കോഴ്‌സും അലോട്ട് ചെയ്തുകഴിഞ്ഞാല്‍ മാറ്റം അനുവദിക്കില്ല. സീറ്റുകളുടെ വിശദവിവരത്തിന് http://admissions.keralauniversity.ac.in. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്തവരെ, ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച എല്ലാവരെയും പരിഗണിച്ചശേഷമേ പരിഗണിക്കൂ. അലോട്ട്‌മ​െൻറ് ലഭിച്ചാല്‍ ഉടന്‍ നൽകേണ്ട പ്രവേശന ഫീസ് (840 രൂപ) കരുതണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്തവർക്ക് പ്രവേശനം ലഭിച്ചാൽ രജിസ്‌ട്രേഷന്‍ ഫീസ് 350 രൂപയും നൽകണം. യു.ഐ.ടി, സ്വാശ്രയ കോളജ് പ്രവേശനം യു.ഐ.ടി, സ്വാശ്രയ കോളജുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവർ തങ്ങള്‍ ഓപ്ഷനായി നല്‍കിയ യു.ഐ.ടി, സ്വാശ്രയ കോളജുകളില്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിൻറൗട്ട് 21 മുതല്‍ 24നകം സമര്‍പ്പിക്കണം. 24വരെ ലഭിക്കുന്ന അപേക്ഷ പരിഗണിച്ച് റാങ്ക് പട്ടിക തയാറാക്കും. 31 വരെ പ്രവേശനം നടക്കും. മേഴ്‌സി ചാന്‍സ് പരീക്ഷ തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (ഓള്‍ഡ് സ്‌കീം) മേഴ്‌സി ചാന്‍സ് പരീക്ഷക്ക് പിഴ കൂടാതെ ആഗസ്റ്റ് 10 വരെയും 50 രൂപ പിഴയോടെ ആഗസ്റ്റ് 18 വരെയും 250 രൂപ പിഴയോടെ ആഗസ്റ്റ് 29 വരെയും അപേക്ഷിക്കാം. മുമ്പ് എഴുതിയ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് കൂടി അയക്കണം. പരീക്ഷാഫലം ഏപ്രിലില്‍ നടത്തിയ ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ (ബി.പി.എഡ്) ആറാം സെമസ്റ്റര്‍ െറഗുലര്‍ ആൻഡ് സപ്ലിമ​െൻററി പരീക്ഷാഫലം വെബ്‌സൈറ്റില്‍. വിദൂര വിദ്യാഭ്യാസ വിഭാഗം മേയിൽ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.ബി.എ സപ്ലിമ​െൻററി, ഏപ്രിലിൽ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.ബി.എ സപ്ലിമ​െൻററി പരീക്ഷാഫലം വെബ്‌സൈറ്റില്‍. മാര്‍ച്ചില്‍ നടത്തിയ ഒന്നും മൂന്നും സെമസ്റ്റര്‍ ബി.എഡ് സ്‌പെഷല്‍ എജുക്കേഷന്‍ (ഐ.ഡി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ആഗസ്റ്റ് നാലുവരെ അപേക്ഷിക്കാം. ഫാം സൂപ്രണ്ട് ഒഴിവ് കാര്യവട്ടം കാമ്പസിലെ ബോട്ടണി വിഭാഗത്തിൽ കരാറടിസ്ഥാനത്തില്‍ അസിസ്റ്റൻറ് ഫാം സൂപ്രണ്ട്, ക്യുറേറ്റര്‍ എന്നിവരെ നിയമിക്കുന്നു. വിജ്ഞാപനം വെബ്‌സൈറ്റിൽ. ടൈംടേബിള്‍ രണ്ടാം സെമസ്റ്റര്‍ (ത്രിവത്സരം) ആൻഡ് ആറാം സെമസ്റ്റര്‍ (പഞ്ചവത്സരം) (2011-12 അഡ്മിഷന് മുമ്പുള്ളത്) എല്‍എല്‍.ബി പരീക്ഷ ആഗസ്റ്റ് എട്ടിന് ആരംഭിക്കും. വിശദ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. പ്രാക്ടിക്കല്‍ ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.പി.എ വോക്കല്‍ പരീക്ഷയുടെ 23 മുതല്‍ ആരംഭിക്കുന്ന പ്രാക്ടിക്കല്‍ പരീക്ഷ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. സമ്പര്‍ക്ക ക്ലാസ് 21ന് വിദൂര വിദ്യാഭ്യാസ കേന്ദ്രം കൊല്ലം, പാളയം, കാര്യവട്ടം എന്നീ കേന്ദ്രങ്ങളില്‍ സമ്പര്‍ക്ക ക്ലാസ് ഉണ്ടായിരിക്കുന്നതല്ല. 22ലെ ക്ലാസിന് മാറ്റമില്ല. ഹാള്‍ ടിക്കറ്റ് വിദൂര വിദ്യാഭ്യാസ വിഭാഗം 25ന് ആരംഭിക്കുന്ന രണ്ടാം വര്‍ഷ മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (എം.എച്ച്.എ) സപ്ലിമ​െൻററി പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് വിദൂര വിദ്യാഭ്യാസ കേന്ദ്രത്തില്‍നിന്ന് കൈപ്പറ്റണം. പരീക്ഷ സി.എസ്.എസ് പഠനവകുപ്പുകളില്‍ 18, 20 തീയതികളില്‍ നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷ ആഗസ്റ്റ് മൂന്നിന് വെള്ളിയാഴ്ച രാവിലെ 9.30നും ആഗസ്റ്റ് ആറ് തിങ്കളാഴ്ച രാവിലെ 10നും നടക്കും. എം.ബി.എ അഭിമുഖ പരീക്ഷ എം.ബി.എ പ്രവേശന മൂന്നാംഘട്ട സംഘചര്‍ച്ചയും അഭിമുഖവും 23,24 തീയതികളില്‍ ഐ.എം.കെ കാര്യവട്ടത്തും 23ന് യു.ഐ.എം അടൂരിലും 24ന് യു.ഐ.എം ആലപ്പുഴയിലും നടക്കും. എം.ബി.എ (ഈവനിങ്) പ്രവേശന അഭിമുഖം, സംഘചര്‍ച്ച എന്നിവ 25ന് ഐ.എം.കെ കാര്യവട്ടത്ത് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.