ആലപ്പാട്ട്​ ശ്രീധരമേ​നോൻ പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ചരിത്രകാരൻ ആലപ്പാട്ട് ശ്രീധരമേനോൻ സ്മാരക കേരളശ്രീ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ചരിത്രാധ്യാപകരായിരുന്ന പ്രഫ. എൻ. പ്രഭാകരൻ (കൊല്ലം), പ്രഫ. പി. ജനാർദനപ്പണിക്കർ എന്നിവർക്കാണ് അവാർഡ്. മേനോ​െൻറ ചരമവാർഷിക ദിനമായ തിങ്കളാഴ്ച കോളജ് ഒാഡിറ്റോറിയത്തിൽ ഉച്ചക്ക് രണ്ടിന് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് കേരള പഠനകേന്ദ്രം ഡയറക്ടറും ഹിസ്റ്റോറിയ ജനറൽ സെക്രട്ടറിയുമായ ഡോ. ടി.പി. ശങ്കരൻകുട്ടിനായർ അറിയിച്ചു. ജയിൽ ഡി.ജി.പി ശ്രീലേഖ പുരസ്കാരങ്ങൾ നൽകും. മുൻ കോളജ് അധ്യാപകരായിരുന്ന കേസരി എ. ബാലകൃഷ്ണപിള്ള, പ്രഫ.പി.ജി. എഡ്വിൻ, പ്രഫ.എൻ. രാജേന്ദ്രൻ, പ്രഫ. എൻ. പ്രഭാകരൻ, പ്രഫ. ഇ. ശ്രീധരൻ എന്നിവരുടെ ഛായാചിത്രങ്ങളും അനാച്ഛാദനം ചെയ്യും. ശ്രീധരമേനോൻ സ്മാരക പുരസ്കാര മെമേൻറായും 10,000 രൂപവീതവുമാണ് പുരസ്കാരം. ഡോക്ടറേറ്റ് Photo: Akhil ck തിരുവനന്തപുരം: കേരള സർവകലാശാലയിൽനിന്ന് ഡോ. ജി. സുരേഷ് സിങ്ങി​െൻറ മേൽനോട്ടത്തിൽ ഗവേഷണം നടത്തി ഗണിതശാസ്ത്രത്തിൽ പിഎച്ച്.ഡി നേടിയ സി.കെ. അഖിൽ. വട്ടിയൂർക്കാവ് സാരംഗത്തിൽ ഡോ. എം.കെ. ചാന്ദ്രാജി​െൻറയും കുമാരി ഭാസിയുടെയും മകനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.