ഹൈകോടതിവിധി അനുസ്മരണദിനത്തിൽ

ഓച്ചിറ: എസ്.എഫ്.ഐ പ്രവർത്തകൻ അജയപ്രസാദ് വധക്കേസിൽ പ്രതികളുടെ 10 വർഷത്തെ തടവുശിക്ഷ ശരിെവച്ച ഹൈകോടതി ഉത്തരവ് വന്നത് അജയപ്രസാദി​െൻറ 11ാം ചരമവാർഷികദിനത്തിൽ. പ്രതികളായ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരുടെ ശിക്ഷ ശരിവെച്ച ഹൈകോടതി ഉത്തരവ് ക്ലാപ്പനയിലെ സി.പി.എം പ്രവർത്തകരിൽ ആഹ്ലാദം പകർന്നു. അജയപ്രസാദ് ചരമവാർഷികത്തോടനുബന്ധിച്ച് ക്ലാപ്പനയിൽ അനുസ്മരണ സമ്മേളനം നടത്തി. എസ്.എഫ് ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. വൈകീട്ട് സി.പി.എമ്മി​െൻറ നേതൃത്വത്തിൽ നടന്ന സമ്മേളനം എസ്.എഫ്.ഐ അഖിലേന്ത്യ വൈസ് പ്രസിഡൻറ് ജേയ്ക് പി. തോമസ് ഉദ്ഘാടനം ചെയ്തു. അജയപ്രസാദി​െൻറ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും പ്രകടനവും നടത്തി. എ.െഎ.ടി.യു.സി നിലപാട് വിരോധാഭാസം - െഎ.എൻ.ടി.യു.സി കൊല്ലം: കാപെക്സിനും മാനേജിങ് ഡയറക്ടർക്കുമെതിരെ എ.െഎ.ടി.യു.സി ആരോപണങ്ങളുമായി രംഗത്തിറങ്ങിയത് വിരോധാഭാസമാണെന്ന് കേരള കശുവണ്ടിത്തൊഴിലാളി കോൺഗ്രസ് -െഎ.എൻ.ടി.യു.സി കുറ്റപ്പെടുത്തി. എ.െഎ.ടി.യു.സി പ്രതിനിധികൂടി ഉൾെപ്പട്ട ഡയറക്ടർ ബോർഡാണ് കാപെക്സിനെ നിയന്ത്രിക്കുന്നത്. ബോർഡ് യോഗങ്ങളിൽ ഗ്രാറ്റ്വിറ്റി, അവധി ശമ്പളം, ജീവനക്കാരുടെ പ്രമോഷൻ, െഎ.ആർ.സി ശമ്പളപരിഷ്കരണം തുടങ്ങിയ വിഷയങ്ങളിൽ എ.െഎ.ടി.യു.സി പ്രതിനിധി മൗനം പാലിക്കുകയായിരുന്നു. ബോർഡ് യോഗങ്ങളിൽ ഉന്നയിക്കാത്ത ആവശ്യങ്ങൾ ഇപ്പോൾ ഉയർത്തുന്നത് തൊഴിലാളികളെ പ്രീണിപ്പിക്കാനാണ്. തൊഴിലാളികൾ ഇത് തിരിച്ചറിയണമെന്ന് സംസ്ഥാന സെക്രട്ടറി പെരിനാട് മുരളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.