രാജ്യാന്തര ഡോക്യുമെൻററി ഹ്രസ്വചിത്രമേളക്ക് തിരിതെളിഞ്ഞു

തിരുവനന്തപുരം: സമകാലിക ഇന്ത്യയില്‍ ഡോക്യുമ​െൻററികള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് മതനിരപേക്ഷ ബോധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 11ാമത് രാജ്യാന്തര ഡോക്യുമ​െൻററി ഹ്രസ്വചലച്ചിത്രമേള കൈരളി തിയറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ത്തമാനകാലത്തി​െൻറ യഥാർഥ അവസ്ഥയിലേക്ക് വെളിച്ചം പായിക്കുകയാണ് സംവിധായകര്‍ ചെയ്യേണ്ടത്. ധൈര്യപൂർവം വസ്തുതകളെ വസ്തുതകളാക്കി അവതരിപ്പിക്കാന്‍ മതനിരപേക്ഷ ബോധമുള്ളവര്‍ക്കു മാത്രമേ സാധിക്കൂ. ഇക്കാര്യത്തില്‍ ആനന്ദ് പട്വർധനെപ്പോലെയുള്ളവരെ മാതൃകയാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ജനസമൂഹത്തി​െൻറ എല്ലാവിധ ചെറുത്തുനില്‍പ്പുകളെയും ചരിത്രപരമായി രേഖപ്പെടുത്തുന്നവയാണ് ഡോക്യുമ​െൻററികള്‍. പ്രതിരോധത്തിനുള്ള മാര്‍ഗവും മാധ്യമവുമാണ് ഡോക്യുമ​െൻററി സിനിമകള്‍. ഈ വസ്തുതകള്‍ അടിവരയിടുന്നതാണ് കേരളത്തിലെ മേള. പരിസ്ഥിതി കാര്യങ്ങള്‍ മുതല്‍ വംശീയ കാര്യങ്ങള്‍ വരെയും പ്രാദേശിക കാര്യങ്ങള്‍ മുതല്‍ സാര്‍വദേശീയ കാര്യങ്ങള്‍ വരെയും വിഷയമാക്കുന്ന ഡോക്യുമ​െൻററികള്‍ ഇന്ന് സമൂഹത്തി​െൻറ ചിന്താഗതിയെ വലിയതോതില്‍ സ്വാധീനിക്കുന്ന സാന്നിധ്യമായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷതവഹിച്ചു. ഡോക്യുമ​െൻററി സംവിധായകന്‍ രാകേഷ് ശർമ മുഖ്യാതിഥിയായിരുന്നു. മേളയിലെ പ്രഥമ ലൈഫ് ടൈം അച്ചീവ്‌മ​െൻറ് പുരസ്‌കാരം ആനന്ദ് പട്‌വർധന് മുഖ്യമന്ത്രി സമ്മാനിച്ചു. രണ്ടുലക്ഷം രൂപയും ശിൽപവും അടങ്ങുന്നതാണ് അവാർഡ്. അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, ചലച്ചിത്ര വികസനകോർപറേഷൻ ചെയർമാൻ ലെനിൻ രാജേന്ദ്രൻ എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടന ചിത്രമായ ഹ്യൂമന്‍ ഫ്ലോ പ്രദര്‍ശിപ്പിച്ചു. 64 മത്സരചിത്രങ്ങള്‍ ഉള്‍പ്പെടെ 200 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. മേള 24ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.