തിരുവനന്തപുരം: 'കയർ കേരള' മേളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ഒക്ടോബർ ഏഴു മുതൽ 11 വരെയാണ് ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ 'കയർ കേരള 2018'. വെബ്‌സൈറ്റ് വഴി ആഭ്യന്തര, വിദേശ വ്യാപാരികൾക്ക് നേരിട്ട് രജിസ്‌റ്റർ ചെയ്യാം. അനുബന്ധ മേഖലയിലെ കയറ്റുമതി വ്യാപാരികൾക്കും സ്റ്റാൾ ബുക്ക് ചെയ്യാം. മന്ത്രി ജി. സുധാകരെൻറ ഔദ്യോഗിക വസതിയിൽ നടന്ന വെബ്‌സൈറ്റ് ഉദ്ഘാടനച്ചടങ്ങിൽ വകുപ്പ് സെക്രട്ടറി മിനി ആൻറണി, ഡയറക്ടർ എൻ. പത്മകുമാർ, കയർ കോർപറേഷൻ ചെയർമാൻ ആർ. നാസർ, ഫോംമാറ്റിങ്‌സ് ചെയർമാൻ കെ.ആർ. ഭഗീരഥൻ, കയർ മെഷീനറി ചെയർമാൻ കെ. പ്രസാദ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.