കൊല്ലം: കാപെക്‌സ് എം.ഡിയുടെ അഴിമതി വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി എന്‍. അനിരുദ്ധന്‍. കശുവണ്ടി തൊഴിലാളി കേന്ദ്ര കൗണ്‍സിലിെൻറ (എ.ഐ.ടി.യു.സി) നേതൃത്വത്തില്‍ കാപെക്‌സ് ഹെഡ് ഒാഫിസ് പടിക്കല്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ് സര്‍ക്കാറിെൻറ വ്യവസായ-തൊഴില്‍ നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മാനേജിങ് ഡയറക്ടറെ തല്‍സ്ഥാനത്തുനിന്ന് മാറ്റണം. കശുവണ്ടി മേഖലയില്‍ സുതാര്യമായും കാര്യക്ഷമതയോടെയും മാതൃകപരമായും പ്രവര്‍ത്തിച്ചുവന്നിരുന്ന സ്ഥാപനത്തെ പ്രതിസന്ധിയിലാക്കുകയും ഡയറക്ടര്‍ബോര്‍ഡിനെ പോലും നോക്കുകുത്തിയാക്കുകയും ചെയ്യുന്ന മാനേജിങ് ഡയറക്ടറുടെ സമീപനം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. മാനേജിങ് ഡയറക്ടറുടെ അഴിമതി അന്വേഷിക്കുക, തൊഴിലാളികളുടെ കുടിശ്ശിക-ഒഴിവ് ശമ്പളം ഉടന്‍ നല്‍കുക, പിരിഞ്ഞുപോയ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി വിതരണംചെയ്യുക, ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം നടപ്പാക്കി പ്രമോഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടന്നത്. സമ്മേളനത്തില്‍ കേന്ദ്ര കൗണ്‍സില്‍ പ്രസിഡൻറ് എ. ഫസലുദ്ദീന്‍ഹക്ക് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.