കൊല്ലം: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച ഡി.ഡി.ഇ ഓഫിസ് മാർച്ചും ധർണയും നടത്തുെമന്ന് സംസ്ഥാന സെക്രട്ടറി എസ്. അജയകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് കൊല്ലം ഗവ.ടൗൺ യു.പി.എസ് പരിസരത്തുനിന്ന് പ്രകടനം തുടങ്ങും. ഡി.ഡി.ഇ ഓഫിസിനുമുന്നിൽ നടക്കുന്ന ധർണ എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.എസ്.ടി.എ സംസ്ഥാന പ്രസിഡൻറ് കെ.ജെ. ഹരികുമാർ മുഖ്യപ്രഭാഷണം നടത്തും. എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം പി.എസ്.സിക്ക് വിടുക, പ്രിൻസിപ്പൽ തസ്തിക അധിക തസ്തികയാക്കുക, ഹൈസ്കൂളിലെ ഇംഗ്ലീഷ് അധ്യാപക തസ്തിക ഭാഷാധ്യാപക തസ്തികയാക്കി മാറ്റുക, ഹൈസ്കൂൾ - ഹയർ സെക്കൻഡറി ക്ലാസുകളിലെ അധ്യാപക വിദ്യാർഥി അനുപാതം 1:40 ആക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ചും ധർണയും. സൗജന്യ പാഠപുസ്തകം, ഉച്ചഭക്ഷണ വിതരണം, യൂനിഫോം എന്നിവ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലേക്കും വ്യാപിപ്പിക്കണം, പ്രൈമറി വിദ്യാലയങ്ങളിൽ പ്രീപ്രൈമറി വിഭാഗം അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങൾ കേന്ദ്രസർക്കാർ ഉടൻ നടപ്പാക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ടി.ആർ. മഹേഷ്, സെക്രട്ടറി ബി. സതീഷ് ചന്ദ്രൻ, സംസ്ഥാനകമ്മിറ്റി അംഗം എസ്. മാത്യൂസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. 'ബിഗ് ബാങ് സിദ്ധാന്തം ശരിയല്ല' കൊല്ലം: ബിഗ് ബാങ് സിദ്ധാന്തം യുക്തിക്കും ശാസ്ത്രത്തിനും യോജിച്ചതല്ലെന്നും പകരമായി ചെയിൻ ബാങ് എന്ന ആശയം അവതരിപ്പിച്ചെന്നും കൊല്ലം ചിറ്റുമല സ്വദേശി ധർമജ് മിത്ര (എം. ബാബു) വാർത്തസമ്മേളനത്തിൽ അവകാശപ്പെട്ടു. ചെയിൻ ബാങ്ങിലൂടെ മുന്നിൽ െവച്ച ആശയത്തിെൻറ ആധികാരികത കൊണ്ട് യൂറോപ്യൻ സയൻസ് സിറ്റേഷൻ ഇൻഡക്സിൽ ചേർത്തിട്ടുണ്ട്. 2012ൽ അവതരിപ്പിച്ച ആശയം ശരിയെന്ന് വിർജീനിയയിലെ റാഡ്ഫോർഡ് യൂനിവേഴ്സിറ്റിയിലെ പ്രഫസർമാരായ റെറ്റ് ഹെർമനും സുനെ ഫുമി തനക്കയും പ്രഖ്യാപിച്ചു. കണ്ടെത്തൽ അവരുടേതായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ധർമജ് മിത്ര ആരോപിച്ചു. പ്രപഞ്ചാരംഭത്തിൽ ക്വാർക്കുകളുെട മരണപ്പിടച്ചിലിൽ സംഭവിച്ച ഡെത് മോഷൻ എന്ന തെൻറ ആശയമാണ് ഇപ്പോൾ ഇൻഷ്യൽ ആൻഗുലാർ മൊമൻറം എന്ന പേരിൽ അവർ അവതരിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.