കൊല്ലം: മോട്ടാർ വാഹന വകുപ്പിലെ ജോലിഭാരത്തിനനുസൃതമായി മിനിസ്റ്റീരിയൽ തസ്തികകൾ സൃഷ്ടിക്കുക, നിർദിഷ്ട കേന്ദ്ര മോട്ടോർവാഹന നിയമഭേദഗതി ബിൽ പിൻവലിക്കുക എന്നീ ആവശ്യങ്ങളിൽ എൻ.ജി.ഒ യൂനിയൻ പ്രകടനവും യോഗവും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എസ്. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല പ്രസിഡൻറ് ബി. അനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗം ജി. ധന്യ, ഖുശീ ഗോപിനാഥ് എന്നിവർ സംസാരിച്ചു. മുക്കം ബീച്ചിൽ ടൂറിസം നിർമാണ പദ്ധതികൾ പുരോഗമിക്കുന്നു കൊട്ടിയം: മയ്യനാട് മുക്കം ബീച്ചിൽ ടൂറിസം നിർമാണ പദ്ധതികൾ പുരോഗമിക്കുന്നു. ശക്തമായ കടൽകയറ്റത്തെയും മഴയേയും വകവെക്കാതെയാണ് 69 ലക്ഷം രൂപ ചെലവിലുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. നടപ്പാത, ഇരിപ്പിടങ്ങൾ തുടങ്ങിയവ സജ്ജമാക്കും. ഓണത്തിന് ഉദ്ഘാടനം നടക്കത്തക്ക രീതിയിലാണ് നിർമാണം നടക്കുന്നത്. രണ്ട് ചെറുപുലിമുട്ടുകൾക്കിടയിലായി 250 മീറ്റർ നീളത്തിലാണ് പദ്ധതി. ബീച്ചിലെ മണ്ണ് കുഴിച്ച് പാറ നിരത്തി അതിന് മുകളിൽ മണ്ണിടും. മയ്യനാട് പഞ്ചായത്ത് വിളക്കുകൾ കൂടി സ്ഥാപിക്കുന്നതോടെ മുക്കം ബീച്ചിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.