മെഡിക്കൽ ക്യാമ്പ്

കുണ്ടറ: പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള വൈദ്യപരിശോധന ക്യാമ്പി​െൻറ ഉപജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ജൂലിയറ്റ് നെൽസൺ ഉദ്ഘാടനം ചെയ്തു. ബി.പി.ഒ കെ.ജി. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ ഗോപകുമാരൻപിള്ള, ഇളമ്പള്ളൂർ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈല മധു, വാർഡംഗം റജില ലത്തീഫ്, േപ്രാഗ്രാം ഓഫിസർ മിനി, ബി.ആർ.സി െട്രയിനർ ജെ. ഷെർലി എന്നിവർ സംസാരിച്ചു. ആൾക്കൂട്ട കൊലപാതകം അപലപനീയം -ബി.ജെ.പി കൊല്ലം: ബംഗാൾ സ്വദേശി മണിക്ക് റോയിയെ കൊലപ്പെടുത്തിയ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് മനഃപൂർവം വീഴ്ച വരുത്തുകയാണെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് ജി. ഗോപിനാഥ്. ആൾകൂട്ട കൊലപാതകം അപലപനീയമെന്ന് മണിക്ക് റോയിയുടെ കുടുംബത്തെ സന്ദർശിച്ചശേഷം അദ്ദേഹം പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികളുടെ ഇടനിലക്കാരായി പ്രവർത്തിച്ചവരുടെ പങ്ക് പൊലീസ് അന്വേഷിക്കണം. മണിക്ക് റോയിയുടെ നിർധനരായ കുടുംബത്തിന് സംസ്ഥാന സർക്കാർ അടിയന്തര ധനസഹായം നൽകാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി ആയൂർ മുരളി, പുനലൂർ മണ്ഡലം പ്രസിഡൻറ് ഉമേഷ് ബാബു, ജനറൽ സെക്രട്ടറി പ്രകാശ്, വാർഡ് മെംബർ മണിക്കുട്ടൻ എന്നിവരും സന്ദർശക സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.