എ.ബി.വി.പി മാർച്ചിൽ സംഘർഷം, ജലപീരങ്കി

തിരുവനന്തപുരം: പോപുലർ ഫ്രണ്ടിനെ നിരോധിക്കണെമന്നാവശ്യെപ്പട്ട് എ.ബി.വി.പി നടത്തിയ സെക്രേട്ടറിയറ്റ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എ.ബി.വി.പി സംസ്ഥാന സെക്രട്ടി ശ്യാംരാജിന് പരിക്കേറ്റു. ബുധനാഴ്ച ഉച്ചക്ക് 12ഒാടെയാണ് എ.ബി.വി.പി പ്രവർത്തകർ പ്രകടനമായെത്തിയത്. ഇൗസമയം സെക്രേട്ടറിയറ്റിന് മുന്നിൽ എസ്.എഫ്.െഎയുടെ 24 മണിക്കൂർ ധർണ നടക്കുന്നുണ്ടായിരുന്നു. രണ്ട് സമരങ്ങൾക്കിടയിൽ പൊലീസ് ബസ് കുറുകെയിട്ട് തടസ്സംസൃഷ്ടിക്കുകയും പൊലീസിനെ വിന്യസിക്കുകയും ചെയ്തിരുന്നു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച എ.ബി.വി.പി പ്രവർത്തകരെ പിരിച്ചുവിടാൻ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിന്മാറിയില്ല. ഉന്തുംതള്ളുമുണ്ടാവുകയും ശ്യാംരാജിന് ബാരിക്കേഡിലെ മുള്ളുവലയിൽ പെട്ട് പരിക്കേൽക്കുകയുമായിരുന്നു. മുഖത്തും നെഞ്ചിലും മുറിവേറ്റ് ചോരയൊലിച്ച ശ്യാംരാജിനെ നിലത്ത് കിടത്തിയായിരുന്നു തുടർന്ന് സമരം. ഇതിനിടെ െപാലീസ് ആംബുലൻസ് എത്തിച്ചു. എന്നാൽ പരിക്കേറ്റയാളെ വിട്ടുനൽകാൻ ആദ്യം പ്രവർത്തകർ തയാറായില്ല. പിന്നീട് പൊലീസ് ഇടപെട്ട് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. മാർച്ച് എ.ബി.വി.പി ദേശീയ നിർവാഹകസമിതി അംഗം കെ.വി. വരുൺ പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.എം. രവിശങ്കർ, ഇൗശ്വരപ്രസാദ്, ശ്യാംമോഹൻ, എ.എസ്. അഖിൽ, പ്രണവ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.