പശ്ചിമഘട്ടം നീലപ്പട്ടുടുത്തു

തിരുവനന്തപുരം: ഒരു വ്യാഴവട്ടത്തി​െൻറ കാത്തിരിപ്പിനൊടുവിൽ പശ്ചിമഘട്ട മലനിരകളിൽ നീലക്കുറിഞ്ഞി പൂത്തു. പഴനി മലയുടെ ഭാഗമായ കൊടൈക്കനാലിലും കുറിഞ്ഞി സേങ്കതത്തി​െൻറ ഭാഗമായ വട്ടവട പ്രദേശത്തുമാണ് നീലക്കുറിഞ്ഞി പൂത്തത്. കൊടൈക്കനാൽ തടാകത്തിന് സമീപത്തും മലനിരകളിലും കുറിഞ്ഞി പൂത്തിട്ടുണ്ട്. കൊടൈക്കനാലിൽ കുറിഞ്ഞി ഉത്സവം സംഘടിപ്പിക്കാനും ശ്രമമുണ്ട്. ഇതുസംബന്ധിച്ച് കലക്ടർക്ക് നിവേദനം നൽകിയതായി പരിസ്ഥിതി പ്രവർത്തകൻ അബ്ബാസ് പറഞ്ഞു. വൽസപ്പട്ടികുടി, കൂടല്ലാര്‍കുടി, സ്വാമിയാറാളക്കുടി എന്നിവിടങ്ങളിൽ പൂത്ത കുറിഞ്ഞിപ്പൂക്കൾ കരിഞ്ഞുതുടങ്ങിയതായി സ്വാമിയാറാളക്കുടി വാർഡിലെ വട്ടവട ഗ്രാമപഞ്ചായത്തംഗം നാഗരാജ് പറഞ്ഞു. കുറിഞ്ഞിക്ക്വേണ്ടി മാത്രമുള്ളതാണ് വട്ടവട പഞ്ചായത്തിലെ കുറിഞ്ഞി സേങ്കതമെങ്കിലും സന്ദർശകരെ കടത്തിവിടില്ലെന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. വൻതോതിൽ കുറിഞ്ഞി പൂക്കുന്ന പ്രദേശങ്ങളാണിവിടം. അതേസമയം, മൂന്നാർ മേഖലയിൽ കുറിഞ്ഞി പൂത്ത് തുടങ്ങിയിട്ടില്ല. ഇരവികുളം ദേശീയ ഉദ്യാനത്തി​െൻറ ഉൾഭാഗങ്ങളിൽ ഒറ്റപ്പെട്ട് പൂക്കൾ പ്രത്യക്ഷപ്പെട്ടുവെങ്കിലും കാലാവസ്ഥാമാറ്റം പൂക്കാലത്തെ ബാധിേച്ചായെന്ന് സംശയമുണ്ട്. മുമ്പ് പൂക്കാലത്തിന് തൊട്ട് മുമ്പ് കനത്തമഴ ഉണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.