കെ.എസ്.ആര്‍.ടി.സി: തൊഴിലാളി സംഘടനകളുമായി ഖന്ന ചർച്ച നടത്തി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രഫ. സുശീല്‍ഖന്ന വിവിധ തൊഴിലാളി സംഘടനകളുമായി ചര്‍ച്ചനടത്തി. ഡ്യൂട്ടി പരിഷ്‌കരണം, ഷെഡ്യൂള്‍ പുനഃക്രമീകരണം, മേഖലാവത്കരണം, വാടക ബസുകള്‍, ജീവനക്കാരും ബസും തമ്മിലുള്ള അനുപാതം ദേശീയശരാശരിയിലേക്ക് കുറയ്ക്കുക, പുതിയബസ് വാങ്ങല്‍ തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചചെയ്്തത്. പുനരുദ്ധാരണവുമായി ബന്ധെപ്പട്ട വിഷയങ്ങളിൽ തൊഴിലാളി സംഘടനകളും നിലപാടുകൾ വ്യക്തമാക്കി. മാനേജ്‌മ​െൻറിനെതിരായ വിമര്‍ശനങ്ങളും യോഗത്തിലുയർന്നു. കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണ പാക്കേജിന് അന്തിമരൂപം നല്‍കുന്നതിനാണ് കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മ​െൻറിലെ പ്രഫ. സുശീല്‍ഖന്ന തലസ്ഥാനെത്തത്തിയത്. ഒരുമാസത്തിനുള്ളില്‍ അദ്ദേഹം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നറിയുന്നു. ചൊവ്വാഴ്ച മാനേജ്‌മ​െൻറുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. വ്യാഴാഴ്ച പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌സില്‍ സംഘടിപ്പിക്കുന്ന ശില്‍പശാലയിലും അദ്ദേഹം പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.