നെഹ്റുവി​െൻറയും ഇന്ദിര ഗാന്ധിയുടെയും സാമ്പത്തിക നയങ്ങളിലേക്ക് തിരിച്ചുപോകണം -വി.എം. സുധീരൻ

തിരുവനന്തപുരം: ഇന്ത്യയെ സാമ്പത്തികമായി ശക്തിപ്പെടുത്തി ലോകത്തി​െൻറ മുന്നിൽ അഭിമാനത്തോടെ തലയുയർത്തിപ്പിടിച്ചുനിൽക്കാൻ പ്രാപ്തമാക്കിയത് ജവഹർലാൽ നെഹ്റുവി​െൻറയും ഇന്ദിര ഗാന്ധിയുടെയും നടപടികളാണെന്നും അവരുടെ സാമ്പത്തിക നയങ്ങളിലേക്ക് തിരിച്ചുപോകണമെന്നും കെ.പി.സി.സി മുൻപ്രസിഡൻറ് വി.എം. സുധീരൻ. ജവഹർലാൽ നെഹ്റുവി​െൻറ നേതൃത്വത്തിൽ 1956ൽ ലൈഫ് ഇൻഷുറൻസിനെയും ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിൽ 1969ൽ 14 വൻകിട സ്വകാര്യ ബാങ്കുകളെയും ദേശസാത്കരിച്ചു. ദേശസാത്കരണത്തെ തുടർന്ന് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വമ്പിച്ച മുന്നേറ്റമാണ് ഉണ്ടായത്. എന്നാൽ, നവ സാമ്പത്തികനയങ്ങൾ ഊന്നൽ നൽകിയത് പൊതു മേഖലയുടെ പ്രാധാന്യം കുറക്കാനും സ്വകാര്യ മേഖലയിൽ കൂടുതൽ സംരംഭങ്ങൾക്ക് പ്രചോദനം നൽകാനുമാണ്. നവലിബറൽ സാമ്പത്തിക നയങ്ങളുടെ ഗുണഭോക്താക്കൾ കോടീശ്വരന്മാരാണ്. സാധാരണക്കാരിൽ നിന്ന് ബാങ്കിങ് സ്ഥാപനങ്ങൾ അകന്നുപോകുന്ന സ്ഥിതിയാണ് ഇതി​െൻറയെല്ലാം പരിണിതഫലമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.