(ചിത്രം) ചാത്തന്നൂർ: കനത്തമഴയിൽ ചാത്തന്നൂർ താഴം മനു മന്ദിരം തൈക്കാട്ട് തൊടിയിൽ ഗീതയുടെ വീട് തകർന്നു. ബുധനാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. ഓടും ഷീറ്റും കൊണ്ട് നിർമിച്ചതായിരുന്നു മേൽക്കൂര. സംഭവസമയം വീട്ടിനുള്ളിൽ ഉണ്ടായിരുന്ന ഗീതയും മകൻ ബിജുവും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഷീറ്റിട്ട മുറിയുടെ ഒരുഭാഗം പൂർണമായും തകരുകയും മറ്റ് മുറികളുടെ ഭിത്തി വിണ്ടുകീറുകയും ചെയ്തു. വീടുകളിൽ വെള്ളംകയറി; കുടുംബങ്ങൾ ദുരിതത്തിൽ (ചിത്രം) കണ്ണനല്ലൂർ: തൃക്കോവിൽവട്ടം പഞ്ചായത്തിലെ ചെറിയേല, ചെന്താപ്പൂര് ഭാഗങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറിയതോടെ അനേകം കുടുംബങ്ങൾ ദുരിതത്തിലായി. പതിനേഴ് കുടുംബങ്ങളെ ചെറിയേല സ്കൂളിൽ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റി. മഴക്ക് താൽക്കാലികമായി ശമനമുണ്ടായെങ്കിലും വീടുകളിൽ കയറിയ വെള്ളം അതേപടി തുടരുകയാണ്. കിണറുകളിൽ മലിനജലം നിറഞ്ഞിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡൻറിെൻറ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. കൈത്താങ്ങായി ആദിത്യ സാന്ത്വനം കരുനാഗപ്പള്ളി: തഴവ ആദിത്യവിലാസം ഗവ.ഹൈസ്കൂളിൽ പഠിക്കുന്ന സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളെ സഹായിക്കാനായി പി.ടി.എയും എസ്.എം.സിയും ചേർന്ന് രൂപവത്കരിച്ച 'ആദിത്യ സാന്ത്വനം' പദ്ധതി ശ്രദ്ധേയമാകുന്നു. തെരത്തെടുക്കപ്പെട്ട 35 കുട്ടികൾക്ക് പൂർവവിദ്യാർഥികളുടെ ഗ്രൂപ്പായ എ.വി.ജി.എച്ച്.എസ് നൊസ്റ്റാൾജിയ നേതൃത്വത്തിൽ ബാഗ്, കുട, ബുക്ക്, പേന, പെൻസിൽ, ഇൻസ്ട്രുമെൻറ് ബോക്സ് എന്നിവ നൽകും. 21ന് നടക്കുന്ന ചടങ്ങിൽ പൂർവ അധ്യാപകർ പഠനോപകരണങ്ങൾ വിതരണംചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.